റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന അറവുമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന തോട്ടിന് സമീപം പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം

കാട്ടാക്കടയില്‍ അജ്ഞാത മൃതദേഹം തോട്ടില്‍ കണ്ടെത്തി. കാട്ടാക്കട എട്ടിരുത്തിതോട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം പുരുഷന്റേതാണെന്ന് പൊലീസ് അറിയിച്ചു. എന്നാലല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.നാളെ രാവിലെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha
























