കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, കനത്ത ജാഗ്രതയോടെ പോലീസ്, സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി ആയിരത്തിലധികം പോലീസുകാര്‍

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. യുവതി പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്ക് തെളിയിച്ച് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് ആഴിയില്‍ അഗ്‌നി പകര്‍ന്നു.
കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികളെ ശബരിമലയിലേക്ക് അയയ്ക്കുമെന്ന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക് ' എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. യുവതികളെത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിരിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്. സുരക്ഷയ്ക്കായി ആയിരത്തിലധികം പോലീസുകാരെയാണ് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാഹചര്യം നോക്കി മാത്രം നടപടിയെടുക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























