രാജ്യത്തെ ശൗചാലയങ്ങള്‍ കാണാനായി വിദേശികൾ വരും - പ്രധാന മന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ശൗചാലയങ്ങള്‍ കാണാനായി വിദേശികൾ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ കക്കൂസുകളുടെ ശുചിത്വവും നിറവും ഭംഗിയുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് മോദി പറഞ്ഞു
ഇന്ത്യയിലെ ശൗചാലങ്ങള്‍ എങ്ങനെയാണ് പെയിന്റടിച്ചിട്ടുള്ളതെന്നും എത്ര ശുചിത്വവും ഭംഗിയുമുള്ളതാണെന്നും കാണാനായി ടൂറിസ്റ്റുകള്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ദിനം വരും. യൂറോപ്പില്‍ ഒരു സ്ഥലമുണ്ട്.
വീടുകളുടെ മുന്‍ഭിത്തികള്‍ക്ക് ഭംഗിയായി നിറംകൊടുത്തതിന് ശേഷം ധാരാളം ടൂറിസ്റ്റുകളാണ് അവിടം സന്ദര്‍ശിക്കുന്നത്. - മോദി വ്യക്തമാക്കി. ഛണ്ഡീഗഢില്‍ സ്വച്ഛ് ശക്തി പരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രസംഗത്തിനിടെ നെഹ്‌റു കുടുംബത്തിനെതിരെ വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ചരിത്രം ആരംഭിക്കുന്നത് 1947ലും ഒരു കുടുംബത്തിലും ആണെന്ന് ചില ആളുകള്‍ ധരിച്ചിരിക്കുകയാണ്. നൂതനസാങ്കേതിക വിദ്യകളോടെയും വരാനിരിക്കുന്ന തലമുറകളെ അഭ്യസ്തവിദ്യരാക്കിയും നാം ചരിത്രത്തെ മെച്ചപ്പെടുത്തുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























