ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ആദ്യം ഡ്രവറെ മര്‍ദ്ദിച്ചു... യാത്രക്കാര്‍ കണ്ടതോടെ ചീറിപ്പാഞ്ഞ സംഘം കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം തലകീഴായി മറിഞ്ഞു... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ; സംഭവം കൊല്ലത്ത്

സംഭവം കൊല്ലത്ത്. കൊല്ലത്ത് നിന്ന് ബംഗളൂരുവിലേക്ക് യാത്രയായ ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ആദ്യം ഡ്രവറെ മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്നത് കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിച്ചതോടെ മദ്യപാനി സംഘം കൊല്ലം ചിന്നകടയിലേക്ക് പോയി. തുടര്‍ന്ന് ചിന്നക്കട ട്രിഫിക് നിയമങ്ങള്‍ പാലിക്കാതെ പോയ സംഘത്തെ പിന്തുരുന്നതിനിടെ കാല്‍നടക്കാരനെ മദ്യപാനി സംഘം ഇടിച്ചു വീഴത്തി.
ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.ഇവര്‍ ഇടിച്ച് വീഴത്തിയ സുനില്‍ സാം എന്ന് യുവാവ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച് വാഹനം ഓടിച്ച് സംഘത്തിലെ രണ്ട് പേരാണ് പിടിയിലാകാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























