Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനന്തപുരിക്ക് ഉത്സവനാളുകള്‍... കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി

13 FEBRUARY 2019 08:58 AM IST
മലയാളി വാര്‍ത്ത

കണ്ണകീചരിതം തോറ്റംപാട്ടായി ശ്രുതിചേര്‍ക്കെ ശ്രീകോവിലില്‍ ദേവിയുടെ ഉടവാളിലും മേല്‍ശാന്തിയുടെ കൈയിലും കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തി. ഭക്തലക്ഷങ്ങള്‍ മഹനീയമാക്കിയ ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന് ഇതോടെ തുടക്കമായി. ഇന്നലെ രാത്രി 10.20നാണ് ദേവിയുടെ ഉടവാളില്‍ മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തിയുടെ കൈയില്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടും കാപ്പുകെട്ടിയത്.
ദേവിക്കു കാപ്പു നിര്‍മ്മിക്കുന്നതിന് അവകാശമുള്ള നെടിയവിള കുടുംബത്തില്‍നിന്നാണ് പഞ്ചലോഹനിര്‍മ്മിതമായ കാപ്പും നാരും ക്ഷേത്രത്തിലെത്തിച്ചത്. തോറ്റംപാട്ടില്‍ കൊടുങ്ങല്ലൂരമ്മയെ ക്ഷണിക്കുന്ന ഭാഗം എത്തിയപ്പോള്‍ വാദ്യമേളങ്ങളും കതിനവെടിയും മുഴങ്ങി. ഭക്തജനങ്ങള്‍ അമ്മേശരണം, ദേവീശരണം എന്ന് മനസുരുകി പ്രാര്‍ത്ഥിച്ച് കൈകൂപ്പി. തുടര്‍ന്നാണ് കാപ്പുകെട്ട് ചടങ്ങ് നടന്നത്.
ഒന്‍പതാം ഉത്സവദിവസമായ 20നാണ് പ്രസിദ്ധമായ പൊങ്കാല.
പൊങ്കാല അര്‍പ്പിക്കാന്‍ 40 ലക്ഷത്തോളം ഭക്തര്‍ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടല്‍. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ക്ഷേത്രത്തില്‍ അവലോകനയോഗം ചേര്‍ന്നു.
കലാപരിപാടികള്‍ വൈകിട്ട് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഇന്നുമുതല്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. ഉത്സവത്തിന്റെ മൂന്നാംദിവസമായ നാളെ മുതല്‍ കുത്തിയോട്ട വ്രതം ആരംഭിക്കും. 815 കുത്തിയോട്ടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ 10.15ന് അടുപ്പ് വെട്ടോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് കുത്തിയോട്ടത്തിനുള്ള ബാലന്‍മാര്‍ക്ക് ചൂരല്‍കുത്ത് ആരംഭിക്കും. രാത്രി 11.15നാണ് പുറത്തെഴുന്നള്ളിപ്പ്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends