കണ്ടാൽ സുന്ദരി... 29കാരിയായ യുവതി കെഎസ്‌ആര്‍ടിസി ബസിൽ മുല്ലകെട്ടിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മറ്റൊന്ന്... ആലപ്പുഴക്കാരി അറസ്റ്റിലാകുന്നത് പാലക്കാട്; സംഭവം ഇങ്ങനെ...

കഴിഞ്ഞ ദിവസം രാത്രി വാളയാര്‍ ടോള്‍ പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശാേധനയിലാണ് അരക്കിലോ കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്തത്. 29കാരിയായ യുവതി കെഎസ്‌ആര്‍ടിസി ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് മുല്ലക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ആലപ്പുഴക്കാരി പാലക്കാട് വച്ചാണ് അറസ്റ്റിലാകുന്നത്. തുറവൂര്‍ ആഞ്ഞിലയ്ക്കല്‍ പള്ളിക്കലില്‍ പ്രീതയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രീത കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണെന്നാണ് സൂചന. മാത്രമല്ല ഇവര്‍ മുന്‍പും ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ബാഗില്‍ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവ് നിറച്ച ശേഷം മണം പുറത്ത് വരാതിരിക്കാന്‍ അതിനുമുകളില്‍ മുല്ലപ്പൂവ് നിറച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























