Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂ എസിൽ ഭരണസ്തംഭനം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സെനറ്റ്

13 FEBRUARY 2019 10:18 AM IST
മലയാളി വാര്‍ത്ത

യൂ എസിൽ ട്രെഷറി സ്തംഭനം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സെനറ്റ്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ ധാരണയായി . മെക്സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി കെട്ടുന്നതിന് 137 കോടി അനുവദിക്കാനാണ് സെനറ്റിന്റെ തീരുമാനം. നേരത്തെയുണ്ടായ ട്രെഷറി സ്തംഭനം മൂലം ഏറെ പഴി കേൾക്കേണ്ടി വന്ന ഡോണള്‍ഡ് ട്രംപ് പുതിയ തീരുമാനം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഡെമോക്രാറ്റ് , റിപബ്ലിക്കന്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. മെക്സിക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതിലിനു പകരം 88 കിലോ മീറ്റര്‍ വേലികെട്ടും. ഇതിനായി 137 കോടി ഡോളര്‍ അനുവദിച്ചതായാണ് വിവരം.

ഇനിയും ഒരു ഭരണസ്തംഭനം അമേരിക്കയിലുണ്ടാകാൻ സാധ്യതയുള്ളതായി റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും ഭയക്കുന്നു. അതുകൊണ്ട് തന്നെ മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് 570 കോടി ഡോളര്‍ അനുവദിക്കണമെന്ന ആവശ്യം ട്രംപ് മയപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഈ ആവശ്യത്തില്‍ നിന്നും ട്രംപ് തത്കാലം പിന്മാറിയെന്നാണ് വിവരം. എന്നാല്‍ കരാറിന്റെ അന്തിമ രൂപം പുറത്ത് വിട്ടിട്ടില്ല. ഈ ആഴ്ച തന്നെ കരാര്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ചത്തോടെ ബില്ലിന് അംഗീകാരം ലഭിച്ചേക്കും. ഈ ദിവസമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ധനവിനിയോഗ അനുമതി തീരുന്നത്. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിലുടക്കി 35 ദിവസം നീണ്ട ഭരണസ്തംഭനത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends