സ്വര്‍ണ്ണം പേപ്പറാക്കി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം

സ്വര്‍ണ്ണം പേപ്പറാക്കി ഹാര്‍ഡ്‌ബോര്‍ഡിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെതിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണപ്പേപ്പറുമായി വിമാനയാത്രക്കാരന്‍ പിടിയിലായത്. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെ ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരനാണ്.
ഇയാള്‍ കൊണ്ടുവന്ന ചെക്ക് ഇന്‍ബാഗില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ പാളികള്‍ക്കിടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജാ മിന്റോ, അസി. കമ്മിഷണര്‍ ജയരാജ്, സൂപ്രണ്ടുമാരായ രാമലക്ഷ്മി, രാമചന്ദ്രന്‍, ജോസഫ് ഇന്‍സ്‌പെക്ടര്‍മാരായ സോനു എന്നിവരാണ് ഇയാളെ പിടികൂടി ചോദ്യംചെയ്തത്. ഇയാള്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























