അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയതെന്ന് മകന്‍, ബോധ്യപ്പെടാന്‍ വനിതാ കമീഷന്‍ പ്രതിനിധി വൃദ്ധസദനം സന്ദര്‍ശിക്കുന്നു

വൃദ്ധയായ അമ്മയെ തൃശൂരിലുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചത് അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണെന്ന വിചിത്ര വാദവുമായി വനിത കമീഷന് മുന്നില്‍ എത്തി മകന്‍.
ചൊവ്വാഴ്ച തൃശൂരില്‍ നടന്ന മെഗാ അദാലത്തില്‍ മകന്റെ മറുപടി കേട്ട് കമീഷന്‍ ചെയര്‍പേഴ്‌സന്‍ അടക്കമുള്ള അംഗങ്ങളും ഞെട്ടി.
കമീഷന്, വൃദ്ധ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത് മകനെ വിളിച്ചുവരുത്തുകയായിരുന്നു.
വൃദ്ധയാകുമ്പോള്‍ അമ്മയെ ഗുരുവായൂരിലെ ഒരു വൃദ്ധസദനത്തില്‍ കൊണ്ടുപോയി ആക്കണമെന്ന് മരിക്കുംമുമ്പ് അച്ഛന്‍ ആവശ്യപ്പെട്ടുവെന്നും മാസം തോറും 13,000 രൂപ അമ്മയുടെ ചെലവുകള്‍ക്കായി ഈ സദനത്തിന് നല്‍കുന്നുണ്ടെന്നുമാണ് മകന്റെ വാദം.
ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച കമീഷന്‍ പ്രതിനിധി ഗുരുവായൂരിലുള്ള വൃദ്ധസദനത്തിലെത്തും. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള പരാതികള്‍ ദിനംപ്രതി കൂടുകയാണെന്നും ഇക്കാര്യം താന്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട ശേഷം നടപടിയെടുക്കുമെന്നും ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















