കേരള പൊലീസിന്റെ 'ട്രാഫിക് ഗുരു' ആപ്പിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പുരസ്‌കാരം

ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ കേരള പൊലീസിന് പുരസ്‌കാര തിളക്കം. ഭരണ നിര്‍വഹണ മികവിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍, ട്രാഫിക് ബോധവത്കരണത്തിനായി കേരളത്തിന്റെ പൊലീസ് സേന ഒരുക്കിയ ട്രാഫിക് ഗുരു ആപ്പ് ആണ് മികച്ച ആപ്ലികേഷനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍നഹ്‌യാനില്‍ നിന്ന് ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി. പി. പ്രകാശ് ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സാങ്കേതിക വിദ്യയുടെയും വികസനത്തിന്റേയും മുന്‍നിരയിലുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍ക്കാര്‍ ആപ്പുകളെ പിന്‍തള്ളിയാണ് ട്രാഫിക് ഗുരു ഒന്നാം സ്ഥാനം നേടിയത്.
ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും ആപ്പുകള്‍ പോലും പിന്നിലായി എന്നത് കേരളത്തിന്റെ മികവ് വര്‍ധിപ്പിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളേക്കാള്‍ എളുപ്പത്തില്‍ ഗതാഗത സുരക്ഷാ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നതാണ് ആപ്പിന്റെ മികവ്.
https://www.facebook.com/Malayalivartha
























