പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിൽ ആലുവയിൽ യു സി കോളേജിന് സമീപമുള്ള പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിക്ക്

ആലുവ യു സി കോളേജിന് സമീപം പുഴയിൽ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പി ജയരാജിനെ ഏല്‍പ്പിച്ചതായി റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കി. മരിച്ച യുവതിയ്ക്ക് മുപ്പതിന് അടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ ആലുവ സിഐയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹം സ്ത്രീയുടെതെന്ന് തിരിച്ചറിഞ്ഞതായും എസ്പി വ്യക്തമാക്കി. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha
























