തേക്കടിയില്‍ കെടിഡിസിയുടെ ഹോട്ടലിന്റെ മലിനജല ടാങ്കില്‍ കാട്ടാന വീണു

തേക്കടിയില്‍ കെടിഡിസിയുടെ പെരിയാര്‍ ഹൗസ് ഹോട്ടലിന്റെ മലിനജല ടാങ്കില്‍ കാട്ടാന വീണു. ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. ടാങ്ക് പൊളിച്ച് മണ്ണ് നീക്കം ചെയ്ത് കാട്ടാനയെ പുറത്തെടുത്തു.
രാവിലെ ഒമ്ബതോടെയാണ് കാട്ടാനയെ പുറത്തെടുക്കാനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടാങ്കിന്റെ മണ്ണു നീക്കം ചെയ്ത് കാട്ടാനയെ പുറത്തെത്തിക്കും വരെ സമീപത്തുമാറി കാട്ടാനകൂട്ടവും നിലയുറപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























