പ്രണയത്തിലായതിന്റെ മൂന്നാം ദിവസം ഫേസ്ബുക്ക് കാമുകിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് പതിനെട്ടുകാരൻ... പിന്നീട് സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ്

ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി ഡിഗ്രി വിദ്യാര്‍ത്ഥിനി പാലക്കാട്ടേക്ക് വണ്ടികയറിയതിന് പിന്നാലെ കാമുകനെ കാണുന്നതിന് മുമ്പ് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. പരിചയപ്പെട്ട് മൂന്നാം ദിവസം പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു. കോളജിലേക്ക് രാവിലെ പോയ പെണ്‍കുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പാതിരാത്രിവരെ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചു.
പോലീസ് ഇതോടെ അതുവഴിക്ക് തിരിയുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പോലീസിന് കൂട്ടുകാരിയില്‍ നിന്ന് ലഭിച്ചു. പോലീസ് വിളിച്ചതോടെ കാമുകന്‍ ഞെട്ടി. പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ പെണ്‍കുട്ടിയെ പോലീസ് വിളിച്ചതോടെ താന്‍ തൃശൂരിലെത്തിയെന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തുനില്‍ക്കുകയാണെന്നുമായിരുന്നു മറുപടി. ഒലവക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha
























