ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ പോക്‌സോ കേസ്; വിജിലന്‍സ് ഉദ്യോഗസ്ഥനായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥനായ ദില്‍ഷാദിനെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.
പത്ത് ദിവസം മുമ്ബാണ് ട്രെയിനില്‍ വെച്ച് ദില്‍ഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി വിജിലന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha
























