നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് മന്ത്രി എം.എം. മണി

മൂന്നാറില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് മന്ത്രി എം.എം. മണി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവരില്‍ ഏറെയും കോണ്‍ഗ്രസുകാരാണെന്നും മണി വ്യക്തമാക്കി. സബ് കളക്ടര്‍ക്കെതിരായ എസ്. രാജേന്ദ്രന് എംഎല്‍എയുടെ പരാമര്‍ശം പാടില്ലാത്തതായിരുന്നു. രാജേന്ദ്രനെതിരായ നടപടി സിപിഎം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























