Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പം; കാശ്മീരിലെ പുൽവാമയിൽ നടന്ന ചാവേരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വസന്തകുമാറിന്റെ വീട്ടുകാർക്ക് സാന്ത്വനമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്

16 FEBRUARY 2019 05:26 PM IST
മലയാളി വാര്‍ത്ത

കാശ്മീരിലെ പുൽവാമയിൽ നടന്ന ചാവേരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വസന്തകുമാറിന്റെ വീട്ടുകാർക്ക് സാന്ത്വനമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് എത്തിയത്. ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്ന് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നിറകണ്ണുകളോടെ എത്തിയ സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ആശ്വാസവാക്കുകൾ പറഞ്ഞാണ് മടങ്ങിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്.

വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ എത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍ തുടങ്ങിയവരും വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മൃതദേഹം വച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.

വസന്തകുമാറിന്റെ ഭാര്യ ഷീന വെറ്ററിനറി സർവകലാശാലയിലെ ഒരു താത്കാലിക ജീവനക്കാരിയാണ്. മൂത്ത മകൾ അനാമിക മൂന്നാം ക്ലാസിലും ഇളയ മകൻ അമൃത ദീപ് യു.കെ.ജിയിലും ആണ് പഠിക്കുന്നത്.
ഭർത്താവിന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ മുതൽ ലക്കിടിയിലെ വീട്ടിൽ തളർന്നു കിടക്കുകയാണ് ഭാര്യ ഷീബ. ബന്ധുക്കളും അയൽക്കാരുമെല്ലാം അരികിലുണ്ട്. പതിനെട്ടു വർഷത്തെ സേവനത്തിനു ശേഷം ഹവിൽദാറായി സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേല്‌ക്കാനിരിക്കുകയായിരുന്നു വസന്തകുമാർ. രണ്ടു വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ സർവീസ്. പഞ്ചാബിൽ നിന്ന് ഈ മാസം രണ്ടിന് നാട്ടിലെത്തിയ വസന്തകുമാർ ഒരാഴ്ച മുമ്പ് കാശ്മീരിലേക്കു മടങ്ങിയതേയുള്ളൂ. ബറ്റാലിയൻ മാറ്റത്തിനിടെ ചെറിയൊരു അവധി. എല്ലാവരെയും കണ്ടുമടങ്ങിയ വസന്തകുമാർ ഇനി മടങ്ങിവരില്ലെന്നോർക്കുമ്പോൾ നെഞ്ചു നുറുങ്ങുന്നു. ഒരു വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം വസന്തകുമാർ ആയിരുന്നു കുടുംബത്തിന്റെ ആശ്രയം.

ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യം ആദരം നല്‍കി . ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാനമേഖലകളെല്ലാം കടുത്ത സുരക്ഷാവലയത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (5 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (15 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends