അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്; ഞായറാഴ്ച ബിസിനസ് മീറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലവിനോട് അനുബന്ധിച്ച് ഫെബ്രുവരി 17 ന് രാവിലെ 9.30 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതാണ്. ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചര്‍ച്ച ഉണ്ടാകും.
ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കനകക്കുന്ന് പാലസ് ഹാളില്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ബി. സത്യന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.റ്റി.ഡി.സി. ചെയര്മാന് എം. വിജയകുമാര്‍ മുഖ്യാതിഥിയാകും. എന്‍.ബി.എച്ച്. സീനിയര്‍ ഡയറക്ടര്‍ ഗായത്രി വി മഹിന്ദ്രു മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ വിവിധ ആയൂര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട്ര ആരോഗ്യ, വിനോദസഞ്ചാര മാധ്യമ പ്രതിനിധികളും പങ്കെടുക്കും. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈ സെഷനില്‍ അവതരണങ്ങള്‍ ഉാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉത്പന്നമായി മാറ്റുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha