കൊട്ടിയൂര്‍ പീഡനക്കേസ്...റോബിന് വടക്കുഞ്ചേരിക്ക് ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ റോബിന് വടക്കുംചേരിയെ ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവള് പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്തെന്ന് വിധി പകര്‍പ്പില്‍ കോടതി.
പള്ളി മേടയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഫാ. റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ആണ് പോക്സോ കോടതി വിധിച്ചത്.
ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന് പാടെ തകര്‍ത്തെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് റോബിന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha