Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യമന്ത്രി, ജനറല്‍ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്

17 FEBRUARY 2019 08:24 AM IST
മലയാളി വാര്‍ത്ത

ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് താഴെത്തട്ടിലുള്ള ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജില്ലാ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യമുണ്ടാക്കുകയാണ്. പാലിയേറ്റീവ് കെയറും ആരംഭിച്ചു വരുന്നുതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്ക്/ ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്, നവീകരിച്ച എട്ടാം വാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതിലൊന്നാണ് ക്യാന്‍സര്‍ പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായി ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാനുകള്‍ നടത്തി വരികയാണ്. നിലവിലുള്ള ക്യാന്‍സര്‍ സെന്ററുകളെ ശക്തിപ്പെടുത്തുകയും മെഡിക്കല്‍ കോളേജുകളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി നടപ്പിലാക്കുന്നതാണ്.

പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കം കുറിച്ചത്. ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ വളരെയധികം വിജയമായിരുന്നു. എങ്കിലും ഈ വര്‍ഷവും ക്യാമ്പയിന്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, കൗണ്‍സിലര്‍ ആര്‍. സതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി.വി., എന്‍.സി.ഡി. സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി എല്‍.റ്റി. എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 25, 26 തീയതികളില്‍ മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചൈല്‍ഡ് ഹെല്‍ത്ത് സമിറ്റ് കേരള 2019ന്റെ വെബ്‌സൈറ്റ് പ്രകാശനവും ഇതോടൊപ്പം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 
പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് അടിയന്തര സേവനം എന്ന നിലയിലാണ് സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു. ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. 8 കിടക്കകളാണ് ഈ ഐ.സി.യു.വിലുള്ളത്.

ആര്‍.സി.സി., മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളില്‍ നിന്ന് കീമോതെറാപ്പി കഴിഞ്ഞ് തുടര്‍ ചികിത്സക്കായി ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്ക് ഡേ കെയര്‍ പരിരക്ഷ നല്‍കാനായാണ് ക്യാന്‍സര്‍ കെയര്‍, കീമോതെറാപ്പി വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ക്യാന്‍സര്‍ അനുബന്ധ ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവ കഴിഞ്ഞ രോഗികള്‍ക്കുള്ള ചികിത്സ, മെഡിക്കല്‍ ക്യാമ്പുകള്‍, ക്യാന്‍സര്‍ നിര്‍ണയം, മാമോഗ്രാം, എഫ്.എന്‍.എ.സി. എന്നീ സേവനങ്ങളും ഈ വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (8 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (18 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends