എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം? ശാപമാണ് വിജയാ ഈ രക്തദാഹം .. എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം?എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും? പെരിയയിലെ ഇരട്ടകൊലപാതകത്തിൽ രോക്ഷ പ്രതികരണവുമായി ഷാപി പറമ്പിൽ എംഎല്‍എ

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ രോക്ഷ പ്രതികരണവുമായി ഷാപി പറമ്പിൽ എംഎല്‍എ രംഗത്ത്. മഹാരാജാസിലെ അഭിമന്യൂ കൊലപാതകത്തോടുപമിച്ച്, നാന്‍ പെറ്റ മകനെ എന്നു വിളിച്ചു കരയാന്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകര്‍ക്കും അമ്മമാരുണ്ടെന്നു ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്ബുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്നും ഫേസ്‌ബുക്ക് കുറിപ്പില്‍ ഷാഫി വിമര്‍ശിക്കുന്നു.
ഷാപി പറമ്പിൽ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ ..എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം .. എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം .
ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ...
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിൽ അതിക്രൂരമായ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബെക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.
ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു. ശരവേഗത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ മരണ വാര്‍ത്ത നാടെങ്ങും പടര്‍ന്നു. അര്‍ദ്ധരാത്രിയില്‍ തന്നെ കാസര്‍ഗോഡ് നിശ്ചലമായി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഎം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം.
നിനച്ചിരിക്കാത്ത നേരത്ത് നടന്ന അക്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും കല്യോട്ട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തന്നിത്തോട് കൂരാങ്കര റോഡില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതായി വിവരം ലഭിക്കുന്നത്. കല്യോട്ട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ സംഗമത്തിന് ശേഷം ക്ഷേത്രത്തിലും ടൗണിലും വിശ്രമിച്ചവരെല്ലാം തന്നെ അക്രമം നടന്ന സ്ഥലത്തേക്ക് ഓടി.
കിട്ടിയ വാഹനങ്ങളില്‍ കൂരാങ്കര റോഡിലെത്തിയവര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വൈകിട്ട് വരെ ക്ഷേത്രത്തില്‍ വളണ്ടിയര്‍മാരായിരുന്ന യുവാക്കളെയാണ് വെട്ട് കൊണ്ട് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഓടിയെത്തിയവര്‍ തന്നെയാണ് പോലീസിന്റെ സഹായത്തോടെ പരിക്കേറ്റ ശരത്‌ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
https://www.facebook.com/Malayalivartha






















