ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ, ആർമി വിരുദ്ധ പോസ്റ്റുകൾ,നെഗറ്റീവ് റിപ്പോർട്ടിംഗ്... സൈന്യത്തിനെതിരെ പോസ്റ്റിടുന്നവർ ജാഗ്രതൈ! കേന്ദ്ര സർക്കാരിനൊപ്പം ബിജെപിയും നിങ്ങളെ നിരീക്ഷിക്കുന്നു

ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ, ആർമി വിരുദ്ധ പോസ്റ്റുകൾ, നെഗറ്റീവ് റിപ്പോർട്ടിംഗ്എല്ലാം screenshortsഎടുത്ത് വയ്ക്കുക.അത്തരം ഐഡികൾ ശ്രദ്ധയിൽ പെട്ടാൽ NIA യെ വിവരം അറിയീക്കുക.രാജ്യദ്രോഹപരമായ കമന്റുകൾ,പോസ്റ്റുകൾ ഇവയുടെ ലിങ്ക് കോപ്പി ചെയ്ത് നിങ്ങൾക്ക് NIA ക്ക് Email ചെയ്ത്സഹായിക്കാം /പരാതിപ്പെടാം.
Mail ID - info.nia@gov.in ,Kochii - info.koc.nia@gov.in ,Call For Information: +91-8585931100 ,+91-9654447345 , http://www.nia.gov.in/contactus.htm രാജ്യദ്രോഹികളുടെ സ്ഥാനം ജയിലിലാകണം .
ഇത് ബി ജെ പിയുമായി ആഭിമുഖ്യം പുലർത്തുന്ന ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ട ഒരു വിവരമാണ്. ഇക്കാര്യം പുറത്തു വന്നയുടനെ കാസർകോട് കേന്ദ്ര സർവകലാശാലയിലെ എം.എ വിദ്യാർത്ഥിയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്റർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിൽ വിദ്യാർത്ഥിയായ അവള രാമുവിനെയാണ് അറസ്റ്റ് ചെയ്തത്. പുൽവാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സൈനികർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
രാജ്യത്തെമ്പാടും തീവ്രവാദബന്‌ധമുള്ളവരും തീവ്രവാദ നിലപാടുകൾ പിന്തുടരുന്നവരും പോലീസിന്റെയും രാജ്യത്തിന്റെയും കർശന നിരീക്ഷണത്തിലാണ്. ഇത്തരക്കാരെ യാതൊരു ദാക്ഷണ്യവും കൂടാതെ ജയിലിൽ അടയ്ക്കാനാണ് കേന്ദ്ര സർക്കാർ ഉത്തരവ്. കേന്ദ്രസർക്കാരിനൊപ്പം കേരള സർക്കാരും ഇത്തരം കേസുകളിൽ കർശനടപടിയാണ് സ്വീകരിക്കുന്നത്.
കേരളത്തിൽ ബിജെപിയാണ് ഇത്തരം അധിക്ഷേപങ്ങൾ സംഭവിക്കുന്ന പോസ്റ്റുകൾ നിരീക്ഷിക്കുന്നത്. സൈന്യത്തെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ മുമ്പേ കുറ്റകരമാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ സാമൂഹിക മാധ്യമങ്ങളിൽ സൈന്യത്തിനെതിരെ പോസ്റ്റിടുന്നവർ ധാരാളം. സൈന്യത്തിനെതിരെ പോസ്റ്റിട്ടു ന്നവർ ഏതെങ്കിലും അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളല്ല. അതേസമയം തീവ്ര രാഷ്ട്രീയ നിലപാടുകൾ പിന്തുടരുന്ന മതതീവ്രവാദ രാഷ്ട്രീയ കക്ഷികൾ സൈന്യത്തിനും കേന്ദ്രസർക്കാരിനുമെതിരെ സ്ഥിരമായി പോസ്റ്റിടാറുണ്ട്.
പോസ്റ്റിടുന്നവർ ആരായാലും അവരെ നേരിടാൻ തന്നെയാണ് രാജ്യത്തിന്റെ തീരുമാനം . രാജ്യം ഒറ്റക്കെട്ടായി ഇത്തരക്കാരെ നേരിടും. മത തീവ്രവാദ പാർട്ടികൾ പക്ഷേ രാജ്യത്തിനെതിരെ തന്നെ നിലപാട് തുടരുന്നുണ്ട്.
മരിച്ച സൈനികരുടെ ശരീര ഭാഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ സി. ആർപിഎഫ് കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരും സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമ നിർമ്മാണത്തിന് ആലോചിക്കുന്നുണ്ട്. ഇതിന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണ നൽകിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ നിയന്ത്രണമില്ലായ്മ കടുത്ത നിയമ നടപടികൾക്ക് കാരണമാകുമെന്ന് അറിയാമെങ്കിലും കുരുക്കിൽ ചാടുന്നവർ ധാരാളമുണ്ട്. നിയമ വ്യവസ്ഥകളെ ബഹുമാനിക്കാത്തതാണ് പ്രധാന കാരണം.
കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിക്ക് ജാമ്യമില്ലാത്ത വ്യവസ്ഥ അനുസരിച്ച് രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതു കൊണ്ടുതന്നെ സൈന്യത്തിനെതിരെ പോസ്റ്റിടുന്നവർ ജാഗ്രതൈ.
https://www.facebook.com/Malayalivartha






















