ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ നാട് റോഡിൽ കുത്തിക്കൊലപ്പെടുത്തി അച്ഛൻ; ക്രൂരകൃത്യം ചെയ്യാൻ അച്ഛനെ പ്രേരിപ്പിച്ചത് നിരവധി താക്കീതുകൾക്കൊടുവിലും മകളെ ശല്യം ചെയ്യുന്നത് തുടർന്നപ്പോൾ

ആലപ്പുഴയിൽ മകളെ തുടർച്ചയായി ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ മുനിസിപ്പാലിറ്റി വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യാക്കോസ് (20) ആണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വാടയ്ക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍ (42) നെ പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു. സോളമന്റെ മകളെ കുര്യന്‍ നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ശല്യം കൂടിയതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീതു ചെയ്തിരുന്നതായി സോളമന്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇത് കൂട്ടാക്കാതെ കുട്ടി സ്‌കൂളില്‍ പോകുമ്പോഴും മറ്റും ശല്യം ചെയ്തു. സംഭവദിവസം ബൈബിള്‍ ക്ലാസു കഴിഞ്ഞ് പള്ളിയില്‍നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞത്തിയ സോളമന്‍ കത്തികൊണ്ട് കുര്യനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















