ഭര്‍ത്താവിന്‍റെ രഹസ്യബന്ധത്തിന് തെളിവ് നല്‍കാമെന്ന് ഫേസ്ബുക്ക് സുഹൃത്ത്; യുവാവിന്റെ വാക്ക് വിശ്വസിച്ച് സൗഹൃദത്തിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒടുവിൽ എല്ലാം പൊളിച്ചടുക്കി കേരളാപോലീസ്

തിരുവനന്തപുരത്ത് ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസിന്റെ വലയിലായി. വയനാട് മാനന്തവാടി സ്വദേശിയായ ഷിറില്‍ രാജ്(29) ആണ് പോലീസ് ഒരുക്കിയ കെണിയിൽ വീണു പിടിയിലായത്.
വിവാഹിതയായ യുവതിയോട് ഭര്‍ത്താവിന്‍റെ രഹസ്യബന്ധത്തിന് തെളിവ് നല്‍കാമെന്ന് പറഞ്ഞ് സന്ദേശം അയച്ചാണ് ഷിറില്‍ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് നിരന്തരം യുവതിയെ ശല്യം ചെയ്ത യുവാവ് ഒടുവില്‍ ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. ഇതോടെ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് ഒരുക്കിയ കെണിയില്‍ പ്രതി കുടുങ്ങുകയായിരുന്നു.
യുവതിയെക്കൊണ്ട് തിരുവനന്തപുരത്തെ ഹോട്ടലില്‍ എത്താമെന്ന് പറയിപ്പിച്ച് പൊലീസ് കാത്തിരുന്നു. പാളയം ബസ്റ്റോപ്പിലെത്തിയ പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. മ്യൂസിയം സിഐ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















