ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഒരു മാസം പിന്നിട്ട് എംപാനല്‍ സമരം; സർക്കാർ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ല;സമരം ശക്തമാക്കനൊരുങ്ങി സമര സമിതി

ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാർ നടത്തുന്ന സമരം ആരംഭിച്ചിട്ട് ഒരു മാസം.ജോലിയിൽ തിരിച്ചെടുക്കുക അല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകുക. ഇതിലേതെങ്കിലും ലഭിക്കാതെ തിരികെ വീട്ടിൽ പോകാൻ കഴിയില്ല.
വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കും .സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഒരിക്കൽ മാറ്റിവച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വിലാപയാത്ര 21ന് നടത്താനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha






















