വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ കിടപ്പുമുറിയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മാന്തവാടിയിൽ വിവാഹത്തലേന്ന് ജീവനൊടുക്കി ഇരുപത്തിമൂന്നുകാരി. തലപ്പുഴ കൈതക്കൊല്ലി താഴെ കോളനിയിലെ പരേതനായ ചന്തുവിന്റെയും മീനാക്ഷിയുടെയും മകൾ നന്ദിനിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിലെ യുവാവുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്.
ശനിയാഴ്ച ഉച്ചക്ക് വീട്ടുകാര്‍ വയലില്‍ പോയ സമയത്താണ് നന്ദിനി വീടിനുള്ളില്‍ തൂങ്ങിയത്. ഉച്ചക്ക് രണ്ട് മണിയോടെ അമ്മ മീനാക്ഷിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് നന്ദിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
https://www.facebook.com/Malayalivartha