കൊല്ലത്ത് നിന്ന് ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാൻ മകൾക്കൊപ്പം ടൂ വീലറിൽ യാത്രചെയ്ത വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു

ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നതിനായി മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറംനഗർ സ്വദേശിനി ജലജയാണ് മരിച്ചത്. 52 വയസ്സായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.
https://www.facebook.com/Malayalivartha

























