Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിൽ നിർണ്ണായക നീക്കം; ബിജെപിയും എഐഎഡിഎംകെയും ഒന്നിക്കുന്നുവോ ?

20 FEBRUARY 2019 04:59 PM IST
മലയാളി വാര്‍ത്ത

മോദിയുടെയും അമിത് ഷായുടെയും തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിൽ തമിഴകം തളച്ചിട്ടു. ദക്ഷിണേന്ത്യയിലെ നിർണ്ണായക നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐഎഡിഎംകെ, എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചു. ബിജെപി അഞ്ചു സീറ്റില്‍ മത്സരിക്കും. നേരത്തെ, പിഎംകെയും എഐഎഡിഎംകെയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത വര്‍ധിച്ചു.

ധാരണപ്രകാരം ആകെയുള്ള 40 സീറ്റില്‍ 21ല്‍ എഐഎഡിഎംകെയും ഏഴു സീറ്റില്‍ പിഎംകെയും മത്സരിക്കും. ബാക്കി സീറ്റുകള്‍ എന്‍ഡിഎയില്‍ ചേരുന്ന മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടി നീക്കിവച്ചു. വിജയകാന്തിന്റെ ഡിഎംഡികെ അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. മുഴുവന്‍ സീറ്റുകളും സഖ്യം തൂത്തുവാരുമെന്ന് ഗോയല്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളെ ബി.ജെ.പിയും പാട്ടാളി മക്കൾ കക്ഷിയും ഉൾപ്പെടെ മുഴുവൻ ഘടകകക്ഷികളും നിരുപാധികം പിന്തുണക്കണമെന്ന വ്യവസ്ഥയും അംഗീകരിക്കപ്പെട്ടു.

ചൊവ്വാഴ്ച ചെന്നൈ ആഴ്വാർപേട്ടയിലെ ക്രൗൺപാസ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സഖ്യചർച്ച നടന്നത്. വണ്ണിയർ സമുദായത്തിെൻറ പിൻബലമുള്ള പാട്ടാളി മക്കൾ കക്ഷിയെ (പി.എം.കെ) തങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ, പാട്ടാളി മക്കൾ കക്ഷി അണ്ണാ ഡി.എം.കെ പാളയത്തിലേക്ക് പോകാനാണ് തീരുമാനിച്ചത്. പുതുച്ചേരി ഉൾപ്പെടെ 40 സീറ്റുകളിൽ ഏഴെണ്ണവും ഒരു രാജ്യസഭ സീറ്റും പാട്ടാളി മക്കൾ കക്ഷിക്ക് നൽകാനാണ് ധാരണ.

ബിജെപിയുമായുള്ള ചര്‍ച്ചകളില്‍ എഐഎഡിഎംകെയ്ക്കായി മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവര്‍ പങ്കെടുത്തു. പിഎംകെ സ്ഥാപക നേതാവ് ഡോ.എസ്. രാംദോസ്, മുന്‍ കേന്ദ്രമന്ത്രിയും രാംദോസിന്റെ മകനുമായ അന്‍പുമണി രാംദോസ് എന്നിവരാണ് പിഎംകെയ്ക്കായി ചര്‍ച്ചകളില്‍ പങ്കെടുത്തത്. വിജയസഖ്യമാണിതെന്ന് പിന്നീട് രാംദോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു തടവുകാരുടെ മോചനം ഉൾപ്പെടെ 10 ആവശ്യങ്ങളടങ്ങിയ പട്ടികയും പി.എം.കെ നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം, ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ-കോൺഗ്രസ് സീറ്റ് വിഭജന-മണ്ഡലനിർണയ ചർച്ച നടന്നു. രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (10 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (27 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (52 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends