ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി . തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പരപ്പനങ്ങാടി ചാലിയം തീരദേശ പാതയിലാണ് പാലം സ്ഥിതിചെയ്യുന്നത്.
പാലത്തിന്റെ കൈവരികളില്‍ കയറിനിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നു.രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
ഒരു പാട് സഞ്ചാരികള്‍ എത്തുന്നയിടമാണ് കടലുണ്ടി കടവ് പാലം. വള്ളിക്കുന്ന്-കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും, കടലുണ്ടി പക്ഷി സംങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സാഹസം.
https://www.facebook.com/Malayalivartha

























