പാരഗൺ ഗോഡൗണിൽ വന്‍ തീപിടിത്തം; അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടർന്നതായി നിഗമനം; അഗ്നിശമനസേന രക്ഷാപ്രവർത്തനം തുടരുന്നു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ അഗ്നിബാധ. പാരഗണിന്റെ ഗോഡൗണിലാണ് വന്‍ തീപിടിത്തമുണ്ടായത്.അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ഫയർ ഫോഴ്‌സ് ശ്രമം ഊര്‍ജ്ജിതമാണ്. ഇതുവരെയും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത ഏറെയെന്നാണ് നിരീക്ഷണം. കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന. അഗ്നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha























