പൂല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടെന്നും അത് പുറത്ത്‌കൊണ്ടുവരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു, മോദി പല നാടകങ്ങളും കളിക്കുന്നുണ്ട്

പൂല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടെന്നും അത് പുറത്ത്‌കൊണ്ടുവരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മോദി പല നാടകങ്ങളും കളിക്കുന്നുണ്ട്. സാധാരണ കാശ്മീരില്‍ കോണ്‍വോയ് കടന്നുപോകുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുന്നതാണു രീതി. പുല്‍വാമയില്‍ കോണ്‍വോയ് പോയ സമയം സിവിലിയന്‍ വാഹനം കടത്തിവിട്ടതില്‍ സംശയമുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്നും കാനം ആവശ്യപ്പെട്ടു. കേരള സംരക്ഷണയാത്രയുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കാനം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. 2004ല്‍ ഇരുമുന്നണിയായി മത്സരിച്ച ശേഷമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇടത് പക്ഷം യു.പി.എ സര്‍ക്കാരുണ്ടാക്കിയത്. മഴ പെയ്യുന്നു, നദി കരകവിയുന്നു എന്ന് കേട്ട് ഇപ്പോഴേ മുണ്ടു മടക്കിക്കുത്തേണ്ട കാര്യമില്ല. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യവുമില്ല. ബംഗാളില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സീറ്റ് ധാരണയുണ്ടാകാം. അത് രാഷ്ട്രീയ സഖ്യമല്ല. ബിജെപിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കാനത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്നതകളുണ്ടെന്നും അതുകൊണ്ടാണ് രണ്ട് പാര്‍ട്ടികളായി നിലനില്‍ക്കുന്നതെന്നും കാനം വ്യക്തമാക്കി. സി.പി.ഐയുടെ നാല് ലോക്‌സഭാ സീറ്റുകളില്‍ സ്വതന്ത്രരും മത്സരിക്കുമെങ്കിലും അത് പാര്‍ട്ടിചിഹ്നത്തിലായിരിക്കും. മാവേലിക്കരയില്‍ കെ.പി.എം.എസ് നേതാവ് പുന്നലശ്രീകുമാറിനെ മത്സരിപ്പിക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും. തിരുവനന്തപുരം സീറ്റ് വച്ചുമാറില്ല. വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വേണമെന്ന് ജനതാദള്‍ എസ് ആവശ്യപ്പെട്ടെങ്കിലും സി.പി.ഐ വഴങ്ങിയിരുന്നില്ല.
കോട്ടയവും തിരുവനന്തപുരവും വെച്ചുമാറണമെന്നാണ് ജനതാദള്‍ എസ് നേതാക്കളായ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ആവശ്യപ്പെട്ടത്. നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മുന്‍മന്ത്രി നീല ലോഹിതദാസന്‍ നാടാരെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ജനതാദള്‍ എസിന്റെ നീക്കം. എന്നാലത് തുടക്കത്തിലേ പാളി. തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള മൂന്നു പേരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറാന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ഈ ആഴ്ച ചേരും. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും, മല്‍സരത്തിനില്ലെന്ന നിലപാടിലാണ് രണ്ട് പേരും.
https://www.facebook.com/Malayalivartha

























