Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി സി.പി.എമ്മിന് ശത്രുതയില്ലെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് ,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വേണ്ടിവന്നാല്‍ എന്‍.എസ്.എസ് നേതാക്കളുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തും

20 FEBRUARY 2019 04:49 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി സി.പി.എമ്മിന് ശത്രുതയില്ലെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ എന്‍.എസ്.എസ് നേതാക്കളുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനം ഉടന്‍ നടത്തരുതെന്ന എന്‍.എസ്.എസിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കോടിയേരിയേയും മുഖ്യമന്ത്രിയേയും ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ദാര്‍ഷ്ട്യവും ധിക്കാരവുമാണെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അന്നു മുതല്‍ ഇരുകൂട്ടരും തുടങ്ങിയ പോര് അവസാനിപ്പിക്കാന്‍ സി.പി.എം തന്നെ മുന്‍കൈ എടുത്തിരിക്കുകയാണ്.

എന്‍.എസ്.സുമായി ശത്രുതയില്ലെന്നും സഹകരിക്കാന്‍ തയ്യാറാണെന്നും ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും കോടിയേരി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ട. അങ്ങനെ കണ്ടവരുടെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ക്കണം. സമുദായ അംഗങ്ങളില്‍ ഭൂരിപക്ഷവും ഇടതിനൊപ്പമെന്ന പ്രസ്താവന നിരര്‍ത്ഥകമാണെന്നും സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. എല്ലാ പാര്‍ട്ടികളിലും സമുദായ അംഗങ്ങളുണ്ട്. സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്നത് എന്‍.എസ്.എസ് സംസ്‌ക്കാരമല്ല. എന്‍.എസ്.എസ് നേതൃത്വത്തിന് സര്‍ക്കാരിനോടുള്ള അതൃപ്തി വിശ്വാസ സംരക്ഷണത്തിന്റെ പേരിലാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് കോടിയേരി അനുനയനീക്കം നടത്താന്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ നീക്കമാണ് ചങ്ങനാശ്ശേരിയില്‍ പോയി ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനം. ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് തരംഗം ഉണ്ടായത് അതാണ് സൂചിപ്പിക്കുന്നത്. മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

എന്‍.എസ്.എസ് സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ സി.പി.എമ്മിലുള്ള എന്‍.എസ്.എസുകാരെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി ഒരു മാസം മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ അനുനയനീക്കമാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തില്‍ സമുദായത്തിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് എന്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ആദ്യം ബി.ജെ.പിക്കും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിക്കും അനുകൂലമായ നിലപാട് അനൗദ്യോഗികമായി എന്‍.എസ്.എസ് സ്വീകരിച്ചെങ്കിലും അവര്‍ക്ക് ജനപിന്തുണയില്ലെന്ന് മനസിലായതോടെ നിലപാട് മാറ്റി. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എ.ഐ.സി.സിയുടെ തലപ്പത്തേക്ക് വന്നതോടെ യു.ഡി.എഫ് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.എസ്.എസ് നേതൃത്വവുമായി ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. രണ്ടാഴ്ച മുമ്പ് ചങ്ങാനാശേരി ഏര്യാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പിണറിയ ജി.സുകാമാരന്‍ നായരെ വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിമുഴക്കിയിട്ട് എന്തേ ചെയ്യാത്തതെന്ന് പിണറായി ചോദിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (12 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (29 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (54 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends