Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രണം, പ്രതികളെല്ലാം വക്കീലന്‍മാര്‍ പറഞ്ഞ് പഠിപ്പിച്ച, ഒരേ രീതിയിലുള്ള മൊഴികളാണ് നല്‍കിയത്

20 FEBRUARY 2019 04:47 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  കൊലപാതകം ആസൂത്രണം. പ്രതികളെല്ലാം വക്കീലന്‍മാര്‍ പറഞ്ഞ് പഠിപ്പിച്ച, ഒരേ രീതിയിലുള്ള മൊഴികളാണ് നല്‍കിയത്. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. തങ്ങള്‍ കഞ്ചാവിന്റെ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞത് തന്നെ കേസ് വഴിതിരിച്ച് വിടുന്നതിനാണെന്ന് പൊലീസ് സംശയിക്കുന്നു.

ഇതിനെല്ലാം പുറമേ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ട്. സംഭവം വിവാദമായതോടെ പ്രധാനപ്രതി പീതാംബരന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കീഴടങ്ങിയതാണെന്ന് അറിയുന്നു. അല്ലാതെ പൊലീസ് പറയും പോലെ പിടികൂടിയതല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോള്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പ്രതികള്‍ക്ക് വദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.

പൊലീസ് പ്രതിയായ പീതാംബരനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. കിണറ്റില്‍ നിന്ന് വാളും നാല് ഇരുമ്പ് ദണ്ഡും കണ്ടെത്തി. കൃത്യം താനാണ് നടത്തിയതെന്ന് പീതാംബരന്‍ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെളിവെടുപ്പ് സമയത്ത് താന്‍ ഇരുമ്പ് ദണ്ഡ് മാത്രമാണ് ഉപയോഗിച്ചതെന്നും ബാക്കിയുള്ളവ മറ്റ് പ്രതികള്‍ ഉപയോഗിച്ചതാണെന്ന് മൊഴി നല്‍കിയതായി അറിയുന്നു. ഇത് പൊലീസിനെ കുഴയ്ക്കുന്നു. കേസിന്റെ തുടക്കം മുതല്‍ ഒരു എം.എല്‍.എയും മുന്‍ എം.എല്‍.എയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പീതാംബരനെ സഹായിച്ചവരിലേക്ക് അന്വേഷണം നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രി ഇ.പി ജയരാജനും കൊലപാതകത്തിനെതിരെ രംഗത്ത് വന്നെങ്കിലും പൊലീസിന് സ്വതന്ത്ര അന്വേഷണം നടത്താനാവില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രതികള്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും അറിവായിട്ടില്ല. പീതാംബരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറിയവരും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പീതാംബരനൊപ്പം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ചോ ഗൂഢാലോചന നടത്തിയവരെ കുറിച്ചോ ഒരു വിവരവും പൊലീസിന് ലഭിച്ചുമില്ല അതേക്കുറിച്ച് പൊലീസ് ആകെ ആശയക്കുഴപ്പത്തിലാണ് താനും. മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പതിവ് രീതിയാണ് കാസര്‍കോട്ടും ആവര്‍ത്തിച്ചത്. ടി.പി ചന്ദ്രശേഖരനെ വധിച്ചതും ഇതേ രീതിയിലായിരുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന് ഒറ്റയ്ക്ക് ഒരു സംഘത്തെയും കൊണ്ട് കൊലപാതകം ആസൂത്രണം ചെയ്യാനാവില്ല. ഇവര്‍ക്ക് പിന്നിലാരൊക്കെയോ ഉണ്ട്. അവരിലേക്ക് എത്തുന്നതിനുള്ള യാതൊരു സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

പീതാംബരനും സംഘവും ഒളിവില്‍ കഴിഞ്ഞതിന്റെ അടുത്ത് നിന്ന് ഇവര്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ചെന്നെങ്കിലും ഒരു എം.എല്‍.എയും മുന്‍ എം.എല്‍.എയും അതിന് അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങളും ഉടമകളേയും കസ്റ്റഡിയിലെടുത്താലേ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയുള്ളൂ. അതിലേക്ക് എത്താവുന്ന ലിങ്കുകള്‍ പൊലീസിന് അറിയാമെങ്കിലും ബാഹ്യസമ്മര്‍ദ്ദം കാരണം ഒന്നും ചെയ്യാനാവില്ലെന്നാണ് വിവരം. അതുകൊണ്ട് പീതാംബരനില്‍ തുടങ്ങി പീതാംബരനില്‍ തന്നെ അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത. അന്വേഷണത്തില്‍ തൃപ്തിയില്ലാത്ത കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതി സമീപിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (11 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (28 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (53 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends