Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മുഖ്യമന്ത്രി പിണറിയി അധികാരമേറ്റ ശേഷം നടന്ന ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു, എന്നാല്‍ മറിച്ചാണ് സംഭവിച്ചത്

20 FEBRUARY 2019 04:45 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറിയി അധികാരമേറ്റ ശേഷം നടന്ന ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അധികാരത്തിന്റെ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആയിരം ദിനാഘോഷ ചടങ്ങിന് തൊട്ട് മുമ്പാണ് കാസര്‍കോട് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്. 20ല്‍ 16 കൊലപാതകങ്ങളും സി.പി.എമ്മാണ് നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍. സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ പാര്‍ട്ടി തയ്യാറായി എന്നതാണ് കാസര്‍കോട്ടെ കൊലപാതകത്തെ വ്യത്യസ്തമാക്കുന്നത്.

പിണറായി അധികാരമേറ്റ ശേഷം ആദ്യം കൊല്ലപ്പെട്ടത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജിനെ ബിജെപിക്കാരാണ് കൊന്നത്. അതിന് പകരമായി ബിജെപിക്കാരനായ രാമചന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ കൊന്നു. രണ്ട് ബി.ജെ.പിക്കാരും രണ്ട് എസ്്.ഡി.പി.ഐക്കാരും രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതികളായി. 16 കേസുകളില്‍ സി.പി.എമ്മുകാരാണ് പ്രതികള്‍. കൊല്ലപ്പെട്ടവരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരും മൂന്ന് കോണ്‍ഗ്രസുകാരും രണ്ട് മുസ്‌ലിം ലീഗുകാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ 36 രാഷ്ട്രീയ കൊലപാതകങ്ങളാണു സംസ്ഥാനത്ത് നടന്നത്. പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ പകുതി പിന്നിട്ടു.

പിണറായി ഭരണത്തില്‍ സി.പി.എമ്മുകാര്‍ സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന സംഭവവും ഉണ്ടായി. ഈരാറ്റുപേട്ടയില്‍ സി.പി.എം വിട്ടയാളെ പാര്‍ക്കാര്‍ തന്നെ കൊലപ്പെടുത്തി. പാലക്കാട് കസബയില്‍ ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നു. കോഴിക്കോട് കുറ്റിയാടിയിലും നാദാപുരത്തും എസ്.ഡി.പി.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കൊന്നു. കൂത്തുപറമ്പില്‍ സിപിഎമ്മുകാരനെ ബി.ജെ.പിക്കാര്‍ കൊന്നു. മണിക്കൂറുകള്‍ കഴിയും മുമ്പ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ ബി.ജെ.പിക്കാരും ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാരും കൊലപ്പെടുത്തി. അതിന്റെ ചൂടാറും മുമ്പ് കണ്ണൂര്‍ മുഴക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി. സമാധാന യോഗങ്ങള്‍ വിളിച്ച് സമവായത്തിലെത്തുമെങ്കിലും താമസിക്കാതെ അടുത്ത കൊലപാതകം നടത്തുകയാണ് ഇരുപാര്‍ട്ടികളും നടത്തിവന്നത്.

കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട ശേഷം നടന്ന സമാധാന യോഗത്തില്‍ പി.ജയരാജന്‍ ബഹളമുണ്ടാക്കി. ജനപ്രതിനിധികള്‍ ഡയസില്‍ ഇരിക്കണ്ട എന്ന് നിര്‍ദ്ദേശിച്ച ശേഷം കെ.കെ രാഗേഷ് എം.പി അവിടെ ഇരുന്നതിനെ ഡി.സി.സി പ്രസിഡന്റ് ചോദ്യം ചെയ്തു. അതിന് മറുപടി പറഞ്ഞത് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കോണ്‍ഗ്രസ് യോഗം ബഹിഷ്‌ക്കരിക്കുകയുമായിരുന്നു. മന്ത്രി എ.കെ ബാലനും രാമചന്ദ്രന്‍ കടന്നപ്പള്ളിയും വേദിയില്‍ ഇരിക്കവെയായിരുന്നു ജയരാജന്റെ ആക്രോശം. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂവിനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി. അതിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രതികള്‍ മാംഗ്ലൂരിലും മറ്റും ഒളിവിലായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends