Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

നരബലി തിരികെ കൊണ്ടുവന്നു എന്നതാണ് ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയനേട്ടം നരബലി തിരികെ കൊണ്ടുവന്നു എന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍

20 FEBRUARY 2019 04:43 PM IST
മലയാളി വാര്‍ത്ത

നരബലി തിരികെ കൊണ്ടുവന്നു എന്നതാണ് ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയനേട്ടം നരബലി തിരികെ കൊണ്ടുവന്നു എന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പതിനേഴാം നൂറ്റാണ്ടിലെ നരബലി തിരികെ കൊണ്ടുവന്നാണ് പിണറായി നവോത്ഥാനം നടത്തുന്നത്. ഇടുക്കി കുമിളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക നായകന്‍മാര്‍ ഉറക്കം വെടിഞ്ഞ് സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ വിമര്‍ശിക്കാന്‍ തയ്യാറാകണം . കുറ്റവാളിയുടെ മനസില്‍ നിന്ന് വരുന്ന ദുര്‍ബല പ്രതിരോധം പോലെയാണ് കാസര്‍ഗോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തിനാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി, കുഞ്ഞനന്ദനെ ന്യായീകരിക്കുന്നത്. സി.പി.എം കൊലയാളി സംഘത്തിന്റെ പാര്‍ട്ടിയാണ്. പിണറായിയും കോടിയേരിയും നടക്കുമ്പോള്‍ രക്തത്തിന്റെ മണം പരക്കുന്നു. പൊലീസിനെ സി.പി.എം സമ്മര്‍ദ്ദത്തിലാക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതികളെ മോചിപ്പിച്ച സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. കാസര്‍ഗോഡ് പെരിയയിലെ ഇരട്ട കൊലപാതക കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. പൊലീസിനെ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും അനുവദിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വട്ടപൂജ്യം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് സജ്ജം. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിതള്ളുകയും അവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കുകയും വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മോദി- അമിത്ഷാ ടീമിനെ പോലെയാണ്. രണ്ട് പേര്‍ക്കും ക്രിമിനല്‍ മനസാണ്. ഇരുവര്‍ക്കും പാവങ്ങളുടെ വേദന അറിയില്ല. സിപിഎം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി. ടി.പി. ചന്ദ്രശേഖരന്‍, ഷുഹൈബ് എന്നിവരുടെ കൊലപാതകങ്ങളിലും പെരിയ ഇരട്ടക്കൊലയിലും സമാനതകള്‍ ഏറെയാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ നിയമ വാഴ്ച തകര്‍ന്നു. ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ പുറത്തിറങ്ങിയിയവരുടെ പങ്ക് അന്വേഷിക്കണം. ഇന്ത്യയില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ കൂടുതല്‍ നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത മൂന്നാമത്തെ സംസ്ഥാനവും കേരളമാണ്. പിണറായി ആഭ്യന്തര മന്ത്രിയായ ശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പതിനാറിലും സി.പി.എമ്മുകാരാണ് പ്രതികളെന്നും മുല്ലപ്പള്ളി ആരോപിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ മലബാറില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയോട് കൂറുള്ളവര്‍ തെരഞ്ഞെടുപ്പു സമയത്ത് കൊലപാതകങ്ങള്‍ ചെയ്യില്ലെന്നാണ് കോടിയേരി പറഞ്ഞത്, അതിനര്‍ത്ഥം തെരഞ്ഞെടുപ്പ് സമയമല്ലെങ്കില്‍ കൊല്ലാമെന്നല്ലേ എന്നും മുല്ലപ്പള്ളി ചോദിച്ചു. കാസര്‍കോട് വധിക്കപ്പെട്ട കൃപേഷും ശരതും വധഭീഷണിയുണ്ടെന്ന് പൊലീസിന് പരാതി നല്‍കിയിരുന്നു. അവരത് അവഗണിച്ചു. ഗുരുതരമായ വീഴ്ചയാണത്. മുഖ്യമന്ത്രി കൊലപാതകത്തെ അപലപിക്കുക മാത്രം ചെയ്ത് ലഘൂകരിക്കുകയാണുണ്ടായത്. അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കില്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണം. പ്രതികള്‍ കര്‍ണാടകയിലുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇത്തരം കേസുകളില്‍ വ്യാജ പ്രതികളെ ഹാജരാക്കിയ ചരിത്രം സിപിഎമ്മിനുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (8 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (25 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (50 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends