Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ രക്ഷിക്കാന്‍ സി.പി.എം കണ്ണൂര്‍ മോഡല്‍ തന്ത്രം നടപ്പാക്കുന്നു

20 FEBRUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ രക്ഷിക്കാന്‍ സി.പി.എം കണ്ണൂര്‍ മോഡല്‍ തന്ത്രം നടപ്പാക്കുന്നു. കൊലപാതകിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പരസ്യമായി പരസ്യമായി തള്ളിപ്പറയുകയും ചെയ്ത ശേഷം കേസ് നടത്തുന്നതിന് നിയമസഹായം നല്‍കുകയും കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് പണവും മറ്റ് കാര്യങ്ങളും നല്‍കുകയും ചെയ്യുകയാണ് വര്‍ഷങ്ങളായി സി.പി.എം കണ്ണൂരില്‍ തുടര്‍ന്ന് പോകുന്നത്. ആ രീതി തന്നെയാണ് കാസര്‍കോട്ടും നടപ്പാക്കുന്നത്. അതിനിടെ പീതാംബരെ ഒറ്റപ്പെടുത്താന്‍ നീക്കംനടക്കുന്നതിനിടെ പാര്‍ട്ടിക്കെതിരെ പീതാംബരന്റെ ഭാര്യയും മകളും രംഗത്തെത്തിയും നേതൃത്വത്തെ വെട്ടിലാക്കി.

കണ്ണൂരില്‍ ഷുഹൈബ് എന്ന യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ കൊന്ന ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കാരനല്ലെന്ന് ആദ്യം പറയുകയും പിന്നീട് ജില്ലാ സെക്രട്ടറി പി.ജയരാജനുമായി അടുത്തബന്ധം ഉണ്ടെന്ന തെളിവുകള്‍ പുറത്ത് വരുകയും ചെയ്തു. അതോടെ പാര്‍ട്ടിയില്‍ നിന്ന് ആകാശിനെ പുറത്താക്കി. ശേഷം ആകാശിന്റെ പിതാവിനെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ സെക്രട്ടറി പി. ജയരാജനും സംസാരിച്ചു. കുടുംബത്തിന് വേണ്ട എല്ലാ സംരക്ഷണവും നിയമസഹായവും നല്‍കുമെന്ന് ഉറപ്പും കൊടുത്തെന്നാണ് അറിവ്. ജയിലില്‍ കാമുകിയുമായി സംസാരിക്കുന്നതിന് വരെ ആകാശിന് പാര്‍ട്ടി അവസരം ഒരുക്കി.

കൊലപാതകത്തിന് നേതൃത്വം നല്‍കിയ 11 പേരില്‍ നാല് പ്രവര്‍ത്തകരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത മുന്‍ ലോക്കല്‍ സെക്രട്ടറിയെയുമാണു പുറത്താക്കിയത്. ബാക്കിയുള്ളവരൊന്നും പാര്‍ട്ടി അംഗങ്ങളല്ലെന്നണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചത്. കേസിലെ അഞ്ച് പ്രതികളുടെ കേസ് നടത്തിപ്പിനായി ഡിവൈഎഫ്‌ഐ നടത്തുന്ന ക്ലബിന്റെ നേതൃത്വത്തില്‍ ലക്കിടിപ്പ് നടത്തി പണം കണ്ടെത്തി. ജാമ്യത്തിലിറങ്ങിയ പ്രധാന പ്രതികളില്‍ ഒരാള്‍ക്കു വീട്ടില്‍ നിന്നു പുറത്തു പോകാനും വരാനും ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണമുണ്ട്. മക്കളുടെ പഠിപ്പ്, വിവാഹം, ആശുപത്രി ചെലവുകള്‍ എല്ലാം അതത് പ്രദേശത്തെ പാര്‍ട്ടി കമ്മിറ്റികളാണ് വഹിക്കുന്നത്. അതിനായി ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ഫണ്ട് തന്നെ ഉണ്ട്.

ടി.പി ചന്ദ്രശേഖരന്‍ വിധക്കേസിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തന് വഴിവിട്ട് സര്‍ക്കാര്‍ പരോള്‍ നല്‍കുന്നത് എന്തിനാണെന്ന് കോടതി തന്നെ ചോദിച്ചു. ജയിലില്‍ കിടന്നപ്പോഴും അദ്ദേഹം ഏര്യാകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞനന്തനെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കുഞ്ഞനന്തന്‍ തെറ്റുകാരനാണോ അല്ലയോ എന്ന് നിങ്ങളേക്കാള്‍ നന്നായി എനിക്കറിയാമെന്ന് വ്യവസായ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം കാസര്‍കോട്ടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാനായെന്നും അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് തന്നെ ഇത്തരക്കാര സംരക്ഷിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends