കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ഉമ്മൻചാണ്ടി

കാസര്‍കോട് ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പിച്ചു പറഞ്ഞു . പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ യാഥാര്‍ത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സും മുന്നോട്ട് വന്നിട്ടുണ്ട് . ഇതിനായി ഫെബ്രുവരി 22 ന് സംസ്ഥാനത്തെ എല്ലാ എസ്പി ഓഫീസുകളിലേക്കും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന എഫ്.ഐ.ആര്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നതാണ് . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ആശയ കുഴപ്പത്തിലാണ് സി.പി.എം.
https://www.facebook.com/Malayalivartha

























