Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കാസര്‍കോട്ട ഇരട്ടക്കൊലപാതകവും സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

21 FEBRUARY 2019 02:02 PM IST
മലയാളി വാര്‍ത്ത

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കാസര്‍കോട്ട ഇരട്ടക്കൊലപാതകവും സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന് പിന്നാലെ പാര്‍ട്ടി ഇത്രയും ഒറ്റപ്പെടുന്ന മറ്റൊരു സംഭവം ഉണ്ടായിട്ടില്ല.

കണ്ണൂര്‍മോഡല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമാണുള്ളത്. പല കമ്മിറ്റികളും ഇക്കാര്യം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സി.ബി.ഐ വന്നാല്‍ കാസര്‍കോട്ടെ ചില ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ടെന്ന് സൂചനയുണ്ട്. അതുകൊണ്ടാണ് ആദ്യം തന്നെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടിയേരി വ്യക്തമാക്കിയത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ഉണ്ടായാല്‍ വലിയ തിരിച്ചടിയാകുമെന്ന് സി.പി.എമ്മിന് ഉറപ്പാണ്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും മറ്റ് ചില ഹൈന്ദവ സമുദായ സംഘടനകളും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വാളോങ്ങി നില്‍ക്കുകയാണ്. പൊതുസമൂഹത്തിലെ ഒരു വിഭാഗവും എസ്.എന്‍.ഡി.പി യോഗവും കെ.പി.എം.എസുമാണ് ഒപ്പമുള്ളത്. അവരെ കൂടി അകറ്റുന്ന നടപടിയാണ് കാസര്‍കോട്ട് നടന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് എന്‍.എസ്.എസ് നേതൃത്വവുമായി ചങ്ങനാശ്ശേരിയില്‍ പോയി ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് കോടിയേരി ഇന്നലെ വ്യക്തമാക്കിയത്. ഇടത് സാംസ്‌ക്കാരിക നായകന്‍മാര്‍ക്കെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇരട്ടക്കൊലപാതകത്തിനെതിരെ അവരും തിരിയാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സി.പി.എം മറ്റൊരു പ്രതിസന്ധി ഘട്ടമായിരിക്കും നേരിടാന്‍ പോകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകം തന്നെയാകും പ്രധാന ചര്‍ച്ച. ലോക്കല്‍കമ്മിറ്റി അംഗമായ പ്രതി പീതാംബരനെ പൊലീസ് പ്രതിയാക്കും മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്. പ്രതി ചേര്‍ക്കും മുമ്പ് പുറത്താക്കിയത് എല്ലാം പാര്‍ട്ടി തന്നെ ആസൂത്രണം ചെയ്തതിന്റെ വ്യക്തമായ തെളിവാണെന്നാണ് പ്രതിപക്ഷണം ആരോപിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത കൊലപാതകം ഇത്ര പെട്ടെന്ന് നടത്തുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ പലരും പ്രതീക്ഷിച്ചില്ല. ടി.പി വധക്കേസിലും ഇതേ പിഴവാണ് സി.പി.എമ്മിന് പറ്റിയത്. ടി.പിയെ വധിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് പദ്ധതിയിടുകയും രണ്ട് മുന്ന് തവണ കൊലപാതകശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊടിസുനിയും സംഘവും ടി.പിയെ വധിച്ചു. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം പരാജയപ്പെട്ടു. സി.പി.എം എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫ് സീറ്റില്‍ മത്സരിച്ച സെല്‍വരാജാണ് അന്ന് തോല്‍പ്പിച്ചത്.

ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജനും ടി.വി രാജേഷും കോടതിയെ സമീപിക്കാനിരിക്കെയാണ്. കേസിനെ കുറിച്ച് പ്രതികരിക്കാന്‍ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജയരാജന് പിന്തുണയുമായി പിണറായി വിജയന്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ സമവാക്യങ്ങള്‍ കുറേ നാളായി അത്ര ചേര്‍ച്ചയിലല്ല. അതും ജയരാജന്‍ പെടാന്‍ കാരണമായെന്ന് ആക്ഷേപമുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നോ, വടകരയില്‍ നിന്നോ മത്സരിക്കാന്‍ സാധ്യതയുള്ള നേതാവായിരുന്നു ജയരാജന്‍. എല്ലാം സി.ബി.ഐ ശെര്യാക്കി. ഇനി കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം കൂടെ ഏറ്റെടുത്ത് സി.ബി.ഐ ശെര്യാക്കിയാല്‍, ഇപ്പോള്‍ അറബിക്കടലിന്റെ തീരത്ത് മാത്രമുള്ള സി.പി.എം അപ്രത്യക്ഷമാകുമോ? പിണറായി അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാകുമോ? കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (45 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends