മുറിക്ക് പുറത്തുള്ള വരാന്തയില്‍ കത്തിയമര്‍ന്ന നിലയിൽ കൃഷ്ണ:- പൊള്ളലേറ്റ നിലയിൽ മകനും- ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോള്‍ വാങ്ങി വീട്ടിൽ സൂക്ഷിച്ചത് കൃഷ്ണയുടെ അമ്മ: പ്രണയിച്ച് വിവാഹിതരായ കൃഷ്ണയും, നാദിർഷയും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഇല്ലെന്ന് സുഹൃത്തുക്കളും, ബന്ധുക്കളും; കൊടുങ്ങല്ലൂരിനെ നടുക്കിയ ഇരുപത്തേഴുകാരിയുടെയും, കുഞ്ഞിന്റെയും മരണത്തിൽ അടിമുടി ദുരൂഹത..

കൊടുങ്ങല്ലൂരില്‍ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്ന് സൂചന. കൊടുങ്ങല്ലൂരില്‍ സിഐ ഓഫീസിനു സമീപത്തുള്ള വാടകവീട്ടില്‍ ഇന്നലെയാണ് കൃഷ്ണയേയും മകനെയും മരിച്ച നിലയില്‍ കണ്ടത്. കൃഷ്ണ മുറിക്കു പുറത്തുള്ള വരാന്തയില്‍ കത്തിയമര്‍ന്ന നിലയിലായിരുന്നു.
മരിച്ച കൃഷ്ണയുടെ മാതാവ് ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇത് ഏറെ ദുരൂഹതകള്‍ക്ക് ഇടനല്‍കുന്നുണ്ട്. ഭര്‍ത്താവ് നാദിര്‍ഷാ ആഴ്ചയിലൊരിക്കലാണ് കൊടുങ്ങല്ലൂരിലെ വീട്ടില്‍ വരാറുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. പെട്രോള്‍ വാങ്ങാനുണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവരുടെ വീട് നായരമ്പലത്ത് നിര്‍മാണത്തിലാണ്. കൊടുങ്ങല്ലൂര്‍ എസ്.ബി.ഐയില്‍ ക്രെഡിറ്റ് കാര്‍ഡ് ഏജന്റാണ് കൃഷ്ണ. ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ വീട്ടില്‍ വന്ന നാദിര്‍ഷ വൈകീട്ട് അഞ്ചോടെ മടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ രാവിലെ കാറില്‍ പോകാനെന്ന് പറഞ്ഞ് നേരത്തേ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നുവത്രെ. ലത വിവരം നല്‍കിയതനുസരിച്ചാണ് നാദിര്‍ഷ സ്ഥലത്തെത്തിയത്. പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
'കൃഷ്ണയുടെ 'അമ്മ ലത നേരിടുന്ന സാമ്ബത്തിക പ്രശ്‌നങ്ങള്‍ ആണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത് എന്നാണ് ലഭ്യമായ വിവരങ്ങള്‍. ലത പണം നല്‍കാനുള്ളവര്‍ ഇതുമായി ബന്ധപ്പെട്ടു കൃഷ്ണയേയും ശല്യപ്പെടുത്തിയിരുന്നു. ഇതിലുള്ള അസ്വസ്ഥതയാണ് കൃഷ്ണയുടെ മരണത്തിലേക്ക് നയിച്ചത്. ഏഴു വര്‍ഷം മുന്‍പാണ് കൃഷ്ണയുടെയും നാദിര്‍ഷായുടെയും വിവാഹം നടക്കുന്നത്. വിഭിന്ന മതങ്ങളില്‍പെട്ടവരായിരുന്ന ഇവര്‍ പരസ്പരം അടുത്തതിനെ തുടര്‍ന്നാണ് വിവാഹിതരായത്. ഇവരുടെ ദാമ്ബത്യത്തില്‍ പൊരുത്തക്കേടുകള്‍ ദൃശ്യമായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൃഷ്ണയുടെ അമ്മ ലതയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ച് കരുണ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൃഷ്ണയെയും നദാലിനെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷ്ണയുടെ മാതാവ് ലത സാജന്‍ പെരിഞ്ഞനം പഞ്ചായത്ത് മുന്‍ അംഗമാണ്. അടുക്കളയിലേയ്ക്ക് പോയ അമ്മ കൃഷ്ണയുടെ ദേഹത്ത് തീകത്തുന്നതായാണ് കണ്ടത്. മുറിയിലെ കട്ടിലില്‍ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























