Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

അശ്വമേധം സംസ്ഥാന വ്യാപകമാക്കുന്നു; 6 ജില്ലകളില്‍ കൂടി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

21 FEBRUARY 2019 02:28 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: അംഗവൈകല്യത്തോടെ കണ്ടുപിടിക്കുന്ന കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 8 ജില്ലകളില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ ക്യാമ്പയിന്‍ അശ്വമേധം വന്‍ വിജയമായ സാഹചര്യത്തില്‍ ബാക്കിയുള്ള 6 ജില്ലകളില്‍ക്കൂടി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ 2019 ഏപ്രില്‍/മേയ് മാസങ്ങളില്‍ അശ്വമേധം ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുളള കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചു വരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരെയും കണ്ടെത്തി യഥാസമയം ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ രോഗപകര്‍ച്ച തടയാനും അതുവഴി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ 8 ജില്ലകളില്‍ 2018 ഡിസംബര്‍ 5 മുതല്‍ 18 വരെ അശ്വമേധം പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സമഗ്രമായ പ്രവര്‍ത്തന തന്ത്രം ആസൂത്രണം ചെയ്ത് വ്യക്തമായ ദിശാബോധത്തോടെ നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പുതുതായി 194 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാധിച്ചു. 56,732 വോളന്റിയര്‍മാര്‍ ഡോക്ടര്‍മാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും മേല്‍നോട്ടത്തില്‍ 14 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ഈ കാലയളവില്‍ ആരോഗ്യവകുപ്പിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള ആശുപത്രികളിലും പ്രവര്‍ത്തിച്ച അശ്വമേധം കോര്‍ണറിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹ്യനീതി, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, തൊഴില്‍, ട്രൈബല്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം ഈ ക്യാമ്പിയന്‍ വിജയിപ്പിക്കാന്‍ സഹായകമായി. ഐ.എം.എ., ഐ.എ.ഡി.വി.എല്‍. (Indian Association of dermatologists Veneriologists & Leprologists) ക്യു.പി.എം.പി.എ. തുടങ്ങിയ മെഡിക്കല്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. ആശാ, അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരോടൊപ്പം ഈ സംരംഭത്തില്‍ പങ്കാളികളായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (1 hour ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (2 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (2 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (3 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (5 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (6 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (6 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (6 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (7 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (7 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (8 hours ago)

Malayali Vartha Recommends