Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും, ഇതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി

21 FEBRUARY 2019 02:34 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. ഇതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ കൊണ്ട് കേസ് നേരാംവണ്ണം അന്വേഷിക്കുമെന്ന് ഉറപ്പാണ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

കുഞ്ഞിരാമന്‍ എം.എല്‍.എയുടെ പ്രേരണ കൊണ്ടാണ് സി.പി.എമ്മുകാര്‍ കൊല നടത്തിയതെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ ആരോപിച്ചു. മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നിട്ടുണ്ട്, പുറത്ത് നിന്ന് എത്തിയിട്ടുള്ളവരാണ് കൊല നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഉദുമ എം.എല്‍.എയ്ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കും എതിരെ സി.ബി.ഐ കൊലപ്പുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. അതിന് പിന്നാലെ ഇരട്ടക്കൊലപാതകവും സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എമ്മിന് കയ്യുംകെട്ടി നോക്കി നില്‍ക്കാനേ കഴിയൂ. ഇൗ കേസില്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള സാധ്യത കൂടുതലാണ്. രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ കൊണ്ട് കേസ് ഏറ്റെടുപ്പിക്കുകയും ചെയ്യും. കാരണം പിണറായി അധികാരത്തിലേറിയ ശേഷം നടന്ന 20 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഉദുമ എം.എല്‍.എ കെ.കുഞ്ഞുരാമന്‍ ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആരോപിച്ചു. ഇരുവരുടെയും നേതൃത്വത്തില്‍ മുമ്പ്, കൊലനടത്തിയ പീതാംബരനെ ആക്രമിച്ചപ്പോള്‍ എം.എല്‍.എ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഒരുത്തനെയും വെറുതേ വിടില്ലെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ ഓര്‍മിപ്പിച്ചു. അതേസമയം എം.എല്‍.എ ആരോപണങ്ങള്‍ നിഷേധിച്ചു. ആക്രമണം ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കാരന്‍ വീണ്ടും ആക്രമിക്കപ്പെടാതിരിക്കാന്‍ എന്തോ പറഞ്ഞതല്ലാതെ ഒന്നും നടന്നിട്ടില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് പ്രതിയായ പീതാംബരന്റെ ഭാര്യയും മകളും വെളിപ്പെടുത്തിയതും സി.പി.എമ്മിന് തിരിച്ചടിയായി. കൊലനടത്തിയത് പ്രതി ഒറ്റയ്ക്കല്ലെന്ന് ഏകദേശം വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഏജന്‍സി കേസ് അന്വേഷിച്ചാല്‍ സ്വതന്ത്രമായ അന്വേഷണം നടക്കില്ല, പൊലീസിന് മേല്‍ ഇപ്പോഴേ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്, അതുകൊണ്ടാണ് പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ചെന്നിട്ടും നടക്കാഞ്ഞത്, ഉദുമ എം.എല്‍.എ ഇടപെട്ടാണ് പൊലീസിനെ തടഞ്ഞത് എന്നീ കാര്യങ്ങളും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടും. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ പിന്തുണ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുണ്ട്. നിയമസഹായം അടക്കം അവര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (47 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends