Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ അടക്കമുള്ള ഉത്തരകേരളത്തിലെ നേതാക്കള്‍ക്കെതിരെ മറ്റ് ജില്ലകളിലെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം

21 FEBRUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ അടക്കമുള്ള ഉത്തരകേരളത്തിലെ നേതാക്കള്‍ക്കെതിരെ മറ്റ് ജില്ലകളിലെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം. കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ കനലില്‍ ശേഷിക്കുന്ന തരി പോലും കാണില്ലെന്നാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം തന്നെ നേരിട്ട് കൊലപാതകം നടത്തിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ലംഘനമാണ് നടന്നത്. നിഷ്പക്ഷരെയടക്കം പാര്‍ട്ടിയില്‍ നിന്ന് അകറ്റാനേ ഇത്തരം കൊലപാതകങ്ങള്‍ക്ക് കഴിയൂ. മാനവികതയും നവോത്ഥാനവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നരഹത്യ നടത്താന്‍ പാടില്ല. തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്ത് പറഞ്ഞ് വോട്ട് ചോദിച്ച് ചെല്ലുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങള്‍ പോലും കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപ്രസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്‍.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രസ്താവിച്ചു. പെരിയ സംഭവത്തില്‍ കോടിയേരി പറഞ്ഞതിനപ്പുറം ഒന്നും അറിയില്ലെന്നും വ്യക്തമാക്കി. അതോടെ ഇക്കാര്യം എല്‍.ഡി.എഫിലും ചര്‍ച്ചയാകുമെന്ന് ഉറപ്പായി. അങ്ങനെ സി.പി.എമ്മില്‍ നിന്ന് മുന്നണിയിലേക്കുള്ള ആഭ്യന്തരകലഹമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം മാറുന്നു. കാസര്‍കോട് ജില്ലയിലെ മന്ത്രിയായ ഇ.ചന്ദ്രശേഖരന്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചതും സി.പി.എമ്മിന് തിരിച്ചടിയായി. മുഖ്യമന്ത്രി സന്ദര്‍ശിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് തിരക്കാണെന്നാണ് കോടിയേരി മറുപടി നല്‍കിയത്.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം പറയാമെന്ന് കാനം പറഞ്ഞു. സി.പി.ഐ. നയിക്കുന്ന വടക്കന്‍മേഖലാ ജാഥയുടെ പ്രസക്തിയെ തന്നെ പെരിയ സംഭവം അപ്രസക്തമാക്കി. ജാഥ ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അതേടെ സിപിഐ നേതാക്കളും പ്രവര്‍ത്തകരും സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ജാഥ തുടങ്ങേണ്ട ദിവസം ഹര്‍ത്താല്‍ കാരണം കാനത്തിന് ഗസ്റ്റ്ഹൗസില്‍ കഴിയേണ്ടിവന്നു. അതിന്റെ നീരസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരസ്യമായി പ്രകടിപ്പിച്ചു. കേരളരക്ഷായാത്രയുടെ പ്രസക്തിതന്നെ ഇല്ലാതായെന്നാണു സി.പി.ഐ നിലപാട്. ഇതെല്ലാം കണക്കിലെടുത്താണ് ഇ.ചന്ദ്രശേഖരന്‍ മരണപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സി.പി.ഐയ്ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് കാസര്‍കോട്.

ശബരിമല പ്രശ്‌നം തെക്കന്‍ കേരളത്തില്‍ പ്രശ്‌നമാകുമ്പോള്‍ വടക്കന്‍കേരളം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമെന്നാണ് എല്‍.ഡി.എഫ് കരുതിയിരുന്നത്. എന്നാല്‍ പെരിയ സംഭവം മലബാറില്‍ വലിയ തിരിച്ചടി നല്‍കുമെന്ന വിലയിരുത്തതിലാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍. സി.പി.എമ്മില്‍ നിന്ന് വി.എസും എം.എ ബേബിയും തോമസ് ഐസക്കും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്‍മൂലനം പാര്‍ട്ടി ഭരണഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും എതാരാണെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് വിമര്‍ശിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും അദ്ദേഹം പരസ്യമായി രംഗത്തെത്തി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (1 hour ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (2 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (2 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (3 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (5 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (6 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (6 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (6 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (7 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (7 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (8 hours ago)

Malayali Vartha Recommends