വാഴപ്പിണ്ടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് അക്കാഡമി പ്രസിഡന്റ് വൈശാഖൻ രംഗത്ത്

തൃശൂരിൽ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കേരള സാഹിത്യ അക്കാഡമിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വാഴപ്പിണ്ടി സമരത്തെ പരിഹസിച്ച് അക്കാഡമി പ്രസിഡന്റ് വൈശാഖൻ രംഗത്ത് .
യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും കാസര്‍ഗോട്ടെ കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്ന് ആരാണ് പറഞ്ഞതെന്നും വൈശാഖന്‍ ചോദിച്ചു. വൈശാഖനു പുറമേ , .യൂത്ത് കോണ്‍ഗ്രസ് നടപടിയ്‌ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
അതേ സമയം മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തേക്ക് വാഴപ്പിണ്ടി കൊറിയര്‍ ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. അക്കാദമിക്കു മുന്നില്‍ വാഴപ്പിണ്ടി വെച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രീക്ക് വാഴപ്പിണ്ടി കൊറിയർ ചെയ്യാനെത്തിയത്.
കഴിഞ്ഞ ദിവസം ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്മാര് മൗനത്തിലാണെന്ന് ആരോപിച്ചാണ് സാഹിത്യ അക്കാഡമിയിലേക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാൻ യൂത്ത് കോൺഗ്രസ് എത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























