Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പരസ്യപ്രതികരണങ്ങളെല്ലാം ആളെ പറ്റിക്കാനാണ്; വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത നേതാവാണ് പിണറായി വിജയൻ; സാമുദായിക സംഘടനകളുടെ തിണ്ണനിരങ്ങുന്നതാണ് സിപിഎം നിലപാടെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

25 FEBRUARY 2019 08:26 PM IST
മലയാളി വാര്‍ത്ത

സാമുദായിക സംഘടനകളുടെ തിണ്ണനിരങ്ങുന്നതാണ് സിപിഎം നിലപാടെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരസ്യപ്രതികരണങ്ങളെല്ലാം ആളെ പറ്റിക്കാനാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത നേതാവാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പത്തനംതിട്ടയില്‍ പറഞ്ഞു.

മുഖ്യമന്ത്രി സമുദായനേതാക്കളുടെ വീടുകളില്‍ പോകുന്നത് പുതിയ കാര്യമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊതുയോഗങ്ങളില്‍ മാത്രമേ മുഖ്യമന്ത്രി അവരെ വിമര്‍ശിക്കാറുള്ളൂ. ഇക്കാര്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

അതേസമയം, എന്‍.എസ്.എസിനോടുളള നിലപാട് മയപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഇങ്ങോട്ട് ആരും വരേണ്ടെന്ന് എന്‍.എസ്.എസ് നേതൃത്വം പറഞ്ഞിട്ടുണ്ട്. മുട്ടിത്തുറന്ന് പോയി കാണാന്‍ സി.പി.എമ്മും ആഗ്രഹിക്കുന്നില്ല. എസ്.എസ്.എസുമായി വിയോജിപ്പ് ശബരിമല യുവതീപ്രവേശനത്തില്‍മാത്രമാണ്. സമുദായസംഘടനകളെ ശത്രുപക്ഷത്ത് കാണുന്നില്ല. വെളളാപ്പളളി നടേശനുമായി മുഖ്യമന്ത്രി നടത്തിയത് രഹസ്യകൂടിക്കാഴ്ചയല്ലെന്നും കോടിയേരി പറഞ്ഞു.

 മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. ഏകദേശം 5 മിനിട്ട് കൂടിക്കാഴ്ച നടത്തി. കാര്യം 5 മിനിറ്റേയുള്ളൂവെങ്കിലും 5 മണിക്കൂറിന്റെ ഫലം ചെയ്യും. 54 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പില്‍ഗ്രിം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏകദേശം 4 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദിയില്‍വച്ച്, വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥനപ്രകാരം പദ്ധതിക്കു രണ്ടാം ഘട്ടം ഉണ്ടാകുമെന്നും ഇതിനായി 2 കോടി രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണു വെള്ളാപ്പള്ളി നടേശന്റെ ആവശ്യപ്രകാരം കണിച്ചുകുളങ്ങര ക്ഷേത്രത്തിനു ബജറ്റില്‍ തുക വകയിരുത്തുകയും മുഖ്യമന്ത്രിയും സംഘവും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തത്. കാര്യം ഇതുമാത്രമല്ല, തിരഞ്ഞെടുപ്പ് തന്നെയാണ് മുന്നില്‍. അല്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയും പോലെയല്ല. നേരത്തെ മുദായ നേതൃത്വത്തോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.അതും ശരി തന്നെ.

പക്ഷെ  മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ല എന്ന് പറയുന്നതില്‍ മാത്രം ചില ശരികേടുകളുണ്ട്. എന്‍എസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു . അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ കാര്യം വ്യക്തമല്ലേ. ഈ വെള്ളാപ്പള്ളി സ്‌നേഹത്തിന് പിന്നിലെന്തെന്ന്. എന്‍എസ്എസ് വിശ്വാസം രക്ഷിക്കട്ടെയെന്നും കോടിയേരി പറയുമ്പോള്‍ കാര്യം വ്യക്തമാണ്. വിശ്വാസത്തില്‍ കുറഞ്ഞതൊന്നും എന്‍.എസ്.എസിനില്ല. നരേന്ദ്രമോദി എത്ര വട്ടം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നു പറയുന്ന സിപിഎം നേതാക്കള്‍ വ്യക്തമാക്കണം ഉദുമ കൊലപാതകത്തിലെ പ്രതികള്‍ക്കുവരെ സഹായം ചെയ്യുന്നവര്‍ക്ക് എന്ത് മോക്ഷമാണ് കിട്ടുന്നത്. നേരത്തെ എന്‍.എസ്.എസിനെ വിരട്ടാന്‍ സി.പി.ഐ.എം ശ്രമിക്കേണ്ടെന്നും മാടമ്പിത്തരം സി.പി.ഐ.എമ്മിന്റെ സംസ്‌കാരമാണെന്നും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.ഐ.എമ്മിനില്ലെന്നും മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതിയെന്നുമുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനക്ക് പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (17 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (34 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (37 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends