പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ 12 പേരടങ്ങുന്ന സംഘം തന്നെ ബലമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദിച്ചെന്നും പണം കവര്‍ന്നെന്നും കാണിച്ച് ഈജിപ്ഷ്യന്‍ പ്രവാസിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നെ പരിചയമില്ലാത്ത 12 പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിക്കാരന്റെ മൊഴി. ജലീബ് അല്‍ ഷുയൂഖ് മേഖലയിലേക്ക് കൊണ്ടുപോയ സംഘം മര്‍ദിച്ച ശേഷം കൈവശമുണ്ടായിരുന്ന 840 കുവൈത്തി ദിനാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ജലീബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനും സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാനുമാണ് അന്വേഷണം. പരാതിക്കാരന് പ്രതികളുമായി നേരത്തെ പരിചയമുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പണം കവര്‍ന്നത് മാത്രമാണോ ആക്രമണത്തിന്റെ ലക്ഷ്യമെന്നും മറ്റേതെങ്കിലും കാരണമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























