പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വ്യാഴാഴ്ച പരിശീലന വിമാനം തകര്‍ന്നു വീണ് ട്രെയിനി പൈലറ്റും ഇന്‍സ്ട്രക്ടറും മരിച്ചു. ഗംഗാ ബാരേജിന് സമീപം ഒരു പാടശേഖരത്തിലാണ് ഇരട്ട എഞ്ചിനുള്ള നാല് സീറ്റര്‍ വിമാനം തകര്‍ന്നു വീണത്. ഗുജറാത്ത് സ്വദേശിയായ സച്ചിന്‍ ഭാട്ടിയ, കര്‍ണാടക സ്വദേശിയായ അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11:30ന് കാന്‍പുരിലെ ഗാര്‍ഗ് ഏവിയേഷന്‍ ട്രെയിനിങ് സെന്ററില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. തിരികെ ട്രെയിനിങ് സെന്ററിലേക്ക് പറക്കുന്നതിനിടെ 11:50 ഓടെയായിരുന്നു അപകടം. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട പരിശീലന വിമാനം 2023ലാണ് കാന്‍പുരിലെ ട്രെയിനിങ് സെന്ററില്‍ എത്തിച്ചത്. അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ കുടുംബങ്ങളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha

























