വിമാനത്തിനകത്ത് രണ്ടു കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

വിമാനത്തിലെ ശുചിമുറിയില്‍നിന്നു രണ്ട് കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി-12 ഓടെ നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുമാണ് 11 സ്വര്‍ണ ബിസ്‌ക്കറ്റുകളും ഒരു മാലയും ഉള്‍പ്പെടെ കണ്ടെത്തിയത്.
റിയാദില്‍ നിന്നു എത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ക്‌ളീനിംഗിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. പ്‌ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.
യാത്രക്കാരില്‍ ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത. ചില സന്ദര്‍ഭങ്ങളില്‍ കസ്റ്റംസ് ആന്‍ഡ് എയര്‍ ഇന്റലിജന്‍സ് വിഭാഗം വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിന് മുമ്പ് പരിശോധനക്ക് കയറാറുണ്ട്. ഇത്തരത്തില്‍ പരിശോധന സംശയിച്ച് ആരെങ്കിലും ഉപേക്ഷിച്ചതാകാനുള്ള സാധ്യതയുണ്ട്.
അല്ലാത്ത പക്ഷം വിമാനത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം കൊച്ചി വിമാനത്താവളത്തില്‍ ശുചി മുറിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചുകിലോ സ്വര്‍ണവും എട്ടുകിലോ സ്വര്‍ണമിശ്രിതവും പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha






















