ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മന്ദമരുതിക്കും ചെല്ലക്കാടിനുമിടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു.പത്തനാപുരം പുന്നല പൂക്കുളഞ്ഞി സ്വദേശികളായ ചരിവില്‍ പുത്തന്‍വീട്ടില്‍ പീരു മുഹമ്മദ് (50) മകന്‍ മുജീബ് (28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തടി ബിസിനസുകാരായ ഇവര്‍ തടി നോക്കാനായി റാന്നിയില്‍ നിന്നും സ്കൂട്ടറില്‍ മന്ദമരുതിയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാന്നി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha






















