Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോകത്തിന്റെ കൈയ്യടി... പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് മിറാഷ് വിമാനങ്ങളും ജെറ്റുകളും ഡ്രോണുകളും ഇന്ത്യ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്; പാകിസ്താന് ഇന്ത്യ നല്‍കുന്നത് രണ്ടാമത്തെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 300 ഓളം തീവ്രവാദികള്‍

26 FEBRUARY 2019 12:13 PM IST
മലയാളി വാര്‍ത്ത

പാക് വ്യോമാതിര്‍ത്തി ലംഘിച്ചു കൊണ്ട് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഇന്ത്യ അറ്റാക്ക് നടത്തിയത് ഇത് രണ്ടാം തവണയാണ്. നേരത്തേ 2016 ല്‍ ഇന്ത്യ ഉറി ആക്രമണത്തിന് പിന്നാലെ സര്‍ജിക്കല്‍ ആക്രമണം നടത്തിയതും പാക് അതിര്‍ത്തി ഭേദിച്ചായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ നാല് തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.

ആളപായം ഉണ്ടായിട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ ആക്രമണത്തില്‍ ഏകദേശം 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് പുറത്തുവരുന്ന വിവരം. ഓപ്പറേഷനില്‍ 12 മിറാഷ് വിമാനങ്ങളും ജെറ്റുകളും ഡ്രോണുകളും ഉപയോഗിക്കപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ത്തതായിട്ടാണ് റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി അനുവാദം നല്‍കിയിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ നാല് മേഖലകളിലാണ് ആക്രമണം നടന്നത്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളായ ബലാകോട്ട്, ചാകോതി, മുസാഫറാബാദ് പാഡ് എന്നിവ തകര്‍ത്തു. ജെയ്‌ഷെയുടെ ആല്‍ഫാ 3 കണ്‍ട്രോള്‍ റുമുകളും തകര്‍ത്തു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നഗരമായ ബാലാകോട്ട് അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ കഴിയുന്ന വിധത്തില്‍ സൈന്യം സുസജ്ജമാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇന്ത്യ നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇന്ന് രാവിലെ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണത്തിന് ശ്രമിച്ചെന്നും പാക് സേന തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് തിരിച്ചുപോയെന്നുമാണ് പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് പബല്‍ക് റിലേഷന്‍ ഡയറക്ടര്‍ ജനറലായ ആസിഫ് ഗഫൂറായിരുന്നു ആദ്യം റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഗഫൂറിന്റെ ട്വീറ്റിന് പിന്നാലെ ആക്രമണ വിവരവും പുറത്തുവന്നു.

തിരിച്ചുപോകലില്‍ പാക് മേഖലയായ ബാലാകോട്ടില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും ആളപായമൊന്നും ഉണ്ടായില്ലെന്നും ആയിരുന്നു പാകിസ്താന്‍ വാദം. നേരത്തേ തീവ്രവാദി ആക്രമണത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമം വിജയിച്ചിരുന്നു. അനേകം രാജ്യങ്ങളാണ് ജെയ്‌ഷെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം ഉണ്ടായതായി ഇന്ത്യയോ പാകിസ്താനോ വ്യക്തമാക്കിയിട്ടില്ല. കനത്ത ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (6 hours ago)

Malayali Vartha Recommends