Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് മരവിപ്പിച്ച നിലയിൽ;പ്രതിയായ ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സർക്കാർ ഇടപെടൽ

26 FEBRUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. പോലീസ്പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം.

സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഇമാമിനെ പിടികൂടാന്‍ പോലീസിനായിട്ടില്ല.ഇമാമിനെ തിരക്കുപിടിച്ച്‌ അറസ്റ്റ് ചെയ്യേണ്ടെന്ന് സര്‍ക്കാരില്‍ നിന്നും അനൗദ്യോഗികമായി പോലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം.

ഇമാമിനെ ഒളിവിൽ പോകാനും സാമ്പത്തിക സഹായം നൽകി സഹായിച്ചവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടി ഇതുവരെ പോലീസ് കൈകൊണ്ടിട്ടില്ല.
ഇമാമിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന പേരില്‍ തുടക്കത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് തുടര്‍നടപടികള്‍ നന്നായി നടന്നില്ല. എന്നാലിപ്പോൾ അന്വേഷണം ഏകദേശം മരവിപ്പിച്ച മട്ടിലാണ്.

എന്തെന്നാൽ , ഇമാം ഷെഫീക്ക് അല്‍ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇമാമിന്റെ സഹോദരനായ നൗഷാദിന്റെയും ചില എസ്ഡിപിഐ പ്രവര്‍ത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പോലീസ് ശേഖരിച്ചു. എന്നാൽ , നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളില്‍ ഇമാമിനായുള്ള തെരച്ചില്‍ മരവിപ്പിച്ചിരിക്കുകയാണ് .

ഇമാമിനെ അറസ്റ്റ് ചെയ്താല്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകളും ഇടതുപക്ഷത്തിന് എതിരാകുമെന്ന ഭയമാണ് അന്വേഷണം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നില്‍. പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ അമ്മയും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി. അശോകന്‍ മുൻപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായില്ല ഇതുവരെ .

ഇതിനുപുറമേ , തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവിലുണ്ടായിരുന്ന ഇമാമിന് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് ഇമാമിന്റെ സഹോദരനായ അല്‍-അമീന്‍ മൊഴി നല്‍കിയിരുന്നു. പക്ഷെ പണം നല്‍കിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാം ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അല്‍-അമീന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസിനായിട്ടില്ല.

ബന്ധുക്കള്‍ക്കൊപ്പം വിടുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണണമെന്ന് രക്ഷിതാക്കള്‍ക്കും ബന്ധുക്കളും നല്‍കിയ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (8 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (21 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (26 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

Malayali Vartha Recommends