Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

ലൗ ജിഹാദ് ആരോപണത്തിലൂടെ ഏറെ വിവാദമായ ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികളുടെ ജീവിതത്തില്‍ ഏറെ സന്തേഷമുള്ള ദിവസമാണിന്ന്. ഹാദിയ ആശോകന്‍ ഇന്ന് ഡോക്ടറായി

26 FEBRUARY 2019 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

ലൗ ജിഹാദ് ആരോപണത്തിലൂടെ ഏറെ വിവാദമായ ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികളുടെ ജീവിതത്തില്‍ ഏറെ സന്തേഷമുള്ള ദിവസമാണിന്ന്. ഹാദിയ ആശോകന്‍ ഇന്ന് ഡോക്ടറായി. വിവരം ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ''ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' ഹാദിയയുടെ ഫോട്ടോയ്‌ക്കൊപ്പം ഷഫീന്‍ ജഹാന്‍ തന്റെ വാളില്‍ കുറിച്ചു.

രാജ്യം ഏറെ ചര്‍ച്ച ചെയ്യുകയും സുപ്രീംകോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്ത പ്രണയവും വിവാഹവുമായിരുന്നു ഷെഫിന്‍ ജഹാന്റെയും മുസ്്‌ലിംമതം സ്വീകരിച്ച അഖില അശോകന്‍ എന്ന ഹാദിയയുടേതും കോട്ടയത്തെ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ആയൂര്‍വേദ ഡോക്ടറാകാന്‍ പഠിച്ചിരുന്ന കാലത്താണ് ഇരുവരും വിവാഹിതരായത്. അതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. വിവാഹിതയായ മകളാണ് കോടതിയിലെത്തിയത്. വിവാഹത്തില്‍ ദുരൂഹത തോന്നിയതോടെ ഹൈക്കോടതി അത് റദ്ദാക്കി. മാതാപിതാക്കള്‍ക്കൊപ്പം ഹാദിയയെ വിടുകയും ചെയ്തു. തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ കഴിയുകയായിരുന്നു ഹാദിയ.

വിവാഹം നിയമപരമാക്കണമെന്നും ഒന്നിച്ചുജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹാദിയയെ കേട്ടശേഷം ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. അതിന് മുമ്പ് പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതിയും പരിഗണിച്ചു. തുടര്‍ന്ന് സേലത്തെ കോളജിലായിരുന്നു ഹാദിയ. ഐ.എസ് ബന്ധമുള്ള വ്യക്തിയാണ് ഷെഫിന്‍ ജഹാനെന്നും അതിനാല്‍ കേസ് എന്‍.ഐ.എ അന്വേഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിവാഹ ശേഷം ഹാദിയയേയും കൊണ്ട് സിറിയയിലേക്ക് പോകാനാണ് ഷെഫിന്‍ ജഹാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യാപകമായ ആരോപണവും ഉയര്‍ന്നിരുന്നു.

കേന്ദ്രവനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഹാദിയയെ വൈക്കത്തെ വീട്ടില്‍ വന്ന് കണ്ടിരുന്നു. തന്നെ തൃപ്പൂണിത്തുറയില്‍ ഹിന്ദുഹെല്‍പ്് ലൈന്‍ കേന്ദ്രത്തില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നും ഹാദിയ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി - സംഘപരിവാര്‍ നേതാക്കള്‍ ഈ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹാദിയയ്‌ക്കൊപ്പമാണ് നിന്നത്. അതില്‍ പ്രതിഷേധിച്ച് സി.പി.എമ്മുകാരനായിരുന്ന അശോകന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഷെഫിന്‍ ജഹാന്റെ ഐ.എസ് ബന്ധത്തെ കുറിച്ചും ഹാദിയയുമായുള്ള വിവാഹം ലൗവ് ജിഹാദ് ആണെന്നുള്ള ആരോപണത്തെ കുറിച്ചും അന്വേഷിച്ച എന്‍.ഐ.എയ്ക്ക് ഒന്നും കണ്ടെത്താനായില്ല. ഇക്കാര്യം എന്‍.ഐ.എ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (8 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (20 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (31 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (36 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (59 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

Malayali Vartha Recommends